Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലയില്‍ കഞ്ചാവ് മാഫിയയുടെ വിളയാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 10:18 pm IST
in Kottayam

കോട്ടയം: ജില്ലയില്‍ കഞ്ചാവ് വില്‍പ്പന രൂക്ഷമാകുന്നു. ഏറ്റുമാനൂര്‍, പാല, കടുത്തുരുത്തി, കുമരകം, കറുകച്ചാല്‍, അയര്‍കുന്നം തുടങ്ങിയ ഇടങ്ങളിലാണ് കഞ്ചാവ് വില്‍പ്പന തകൃതിയായി നടക്കുന്നത്. സ്‌കൂള്‍ പരിസരങ്ങളില്‍ പകല്‍ സമയങ്ങളില്‍ ഇരുചക്രവാഹനങ്ങളിലും മറ്റും എത്തുന്ന ഇക്കൂട്ടര്‍ ഇടനിലക്കാര്‍ വഴിയാണ് കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കുന്നത്. പല വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലാണ് കഞ്ചാവ് മാഫിയ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വേരുറപ്പിക്കുന്നത്. നഗരങ്ങളിലും പൊതുയിടങ്ങളിലും പരസ്യമായാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘങ്ങള്‍ കഞ്ചാവ് ഉപയോഗിക്കുന്നത്. പ്രഫഷണല്‍ കോളേജുകളേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും കേന്ദ്രീകരിച്ചാണ് വില്‍പ്പന കൂടുതലായി നടക്കുന്നത്. ഇതിനെ ചോദ്യം ചെയ്യുന്നവരെ ക്വട്ടേഷന്‍ സംഘങ്ങളേയും മറ്റും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. മയക്കുമരുന്നിന് അടിമകളായുള്ള വിദ്യാര്‍ത്ഥികല്‍ തമ്മില്‍ സംഘം ചേര്‍ന്നുള്ള സംഘട്ടനങ്ങള്‍ പതിവാണ്.

തമിഴ്‌നാട്ടില്‍ നിന്നുമാണ് ജില്ലയിലേക്ക് കഞ്ചാവ് എത്തുന്നതിലേറെയും. കുമളി ചെക്ക് പോസ്റ്റ് വഴിയും ഇടവഴികളിലൂടെയുമാണ് അതിര്‍ത്തി കടത്തുന്നത്. ബസ്സുകള്‍ അടക്കമുള്ള യാത്രാ വാഹനങ്ങളില്‍ വരെ കഞ്ചാവ് കൊണ്ടുവരുന്നുണ്ട്. കഞ്ചാവ് മാഫിയയും ഉദ്യോഗസ്ഥന്മാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലും കടത്തുകള്‍ വ്യാപകമാണ്. ചെക്ക് പോസ്റ്റുകള്‍ വഴി കഞ്ചാവ് കടത്തുന്ന ദിവസം തന്നെ ചെറുമീനുകളെ ഉദ്യോഗസ്ഥന്മാര്‍ക്ക് ഇരയായി ഇട്ടുകൊടുക്കുന്നതാണ് പുതിയ ശൈലി.

കുറഞ്ഞ അളവില്‍ കഞ്ചാവുമായി പിടിക്കപ്പെടുന്ന ഇത്തരക്കാരെ മാഫിയാ സംഘമാണ് സംരക്ഷിക്കുന്നത്. ഇതിന്റെ മറവില്‍ നടത്തുന്ന വന്‍ കടത്തിന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് വന്‍ തുകയാണ്. കഞ്ചാവ് ചെറിയ പായ്‌ക്കറ്റുകളിലാക്കിയാണ് വില്‍പ്പന നടത്തുന്നത്. ഒരു ഗ്രാം കഞ്ചാവിന് 100 രൂപയോളം വില ഈടാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സിഗരറ്റുകളിലാക്കിയും കഞ്ചാവ് വിതരണം ചെയ്യുന്നുണ്ട്. ചെറുകിട കച്ചവടക്കാരെ പിടികൂടിയാല്‍ കേസുകളിലൊന്നും ശിക്ഷിക്കപ്പെടാറില്ല എന്നുള്ളതിനാല്‍ ഇത്തരക്കാരെ പിടിക്കാന്‍ പോലീസും മെനക്കെടാറില്ല.

കഞ്ചാവ് വില്‍പ്പന വ്യാപകമായതിനെ തുടര്‍ന്ന് കഴിഞ്ഞ നാളുകളില്‍ ഏറ്റുമാനൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നിട്ടും പോലീസ് ഇതിനെക്കുറിച്ച് അന്വേഷണം നടത്താതെ നിഷ്‌ക്രിയത്വം പാലിച്ചുവെന്നാണ് ആരോപണം. കഞ്ചാവുമാഫിയയെ പിടികൂടുവാനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ഗുരുകുലം പദ്ധതി തുടക്കത്തില്‍ സജീവമായിരുന്നെങ്കില്‍ ഇപ്പോള്‍ നിര്‍ജ്ജീവമായ അവസ്ഥയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.