മേപ്പാടി : തോട്ടം മേഖലയെ തകര്‍ക്കാനുള്ള സിഐടിയു നീക്കത്തിനെതിരെ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം ജില്ലാപ്രസിഡണ്ട് പി.കെ.മുരളീധരന്. എച്ച്എംഎല്‍ ബോണസ് പ്രഖ്യാപനത്തിനെതിരായി സിഐടിയു നടത്തുന്ന സമരം കാപട്യമാണ്. ഇതിനെതിരെ തൊഴിലാളികളുടെ ഐക്യനിര കെട്ടിപ്പടുക്കണം. തുടര്‍ച്ചയായി ഉണ്ടാകുന്ന സമരംമൂലം എസ്റ്റേറ്റ് പൂട്ടിയിടുമെന്ന് കാണിച്ച് വിവിധ തൊഴിലാളി സംഘടനകള്‍ക്ക് എച്ച്എംഎല്‍ കമ്പ നി നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഹാരിസണ്‍ മലയാളം കമ്പനി പതിനാറര ശതമാനം ബോണ സ് അനുവദിച്ചു എന്ന കള്ള പ്രചാരണം ജനങ്ങള്‍ തിരിച്ചറിയണം. ഹാരിസണ്‍ മലയാളം കമ്പനി കോടതിയില്‍ കെട്ടിവെച്ചിരിക്കുന്ന സീനിയറേജ് തുക തിരികെ നല്കു വാന്‍ സര്‍ക്കാര്‍ സഹായിക്കുകയാണെങ്കില്‍ ബോണസ് വര് ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിക്കമെന്നാണ് ഹാരിസണ്‍ മലയാളം കമ്പനി തുടക്കം മുതല്‍ ഒടുക്കംവരെ എടുത്ത നിലപാട്. ഇത് ദുര് വ്യാഖ്യാനം ചെയ്തുകൊണ്ടാ ണ് സിഐടിയു കുപ്രചാരണം നടത്തുന്നത്. ബോണസിന് പകരം അഡ്വാന്‍സ് എന്ന നിലപാടാണ് സിഐടിയു സ്വീകരിച്ചത്. എന്നാല്‍ 20 ശതമാനം ബോണസ് എന്നത് ബിഎംഎസിന്റെ ഉറച്ചനിലപാടാണ്. ബോണസ് വിഷയം ലോബര്‍ കമ്മീഷണര്‍ അഡ് ജുഡിക്കേഷന് വിട്ട സാഹചര്യത്തില്‍ ഈ നിലപാടില്‍നിന്ന് മാറുവാന്‍ ബിഎംഎസിന് സാധ്യമല്ല. ഇതിനെയാണ് സിഐടിയു പതിനാറര ശതമാനം ബോണസിന് ബിഎംഎസ് എതിരാണെന്ന് വാദിക്കുന്നത്. ചിലരുടെ സങ്കുചിതമായ താല്‍പ്പര്യത്തെ സംരക്ഷിക്കുവാന്‍ തൊഴിലാളിസമൂഹത്തെ ബലിയാടാക്കുന്നത് തൊഴിലാളിമേഖലയില്‍ അരാജകത്വം സൃഷ്ടിക്കും. സംസ്ഥാനത്തെ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ക്ഷേമം ഉറപ്പാക്കണമെന്നും കാലഹരണപ്പെട്ട തൊഴില്‍നിയമങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.
വിലക്കയറ്റം തടയാനും പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കുവാനും ക്ഷേമനിധികളിലെ ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ വിതരണം ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിക്കണം.
കേന്ദ്രസര്‍ക്കാര്‍ ഒട്ടനവധി ജനക്ഷേമ പദ്ധതികള്‍ ചുരുങ്ങിയ കാലയളവില്‍ രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത് സ്വാഗതാര്‍ഹമാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ ഉണ്ടാക്കിയ നിലവിലെ ത്രികക്ഷി (തൊഴിലാളി-തൊഴിലുടമ-സര്‍ക്കാര്‍) സംവിധാനം ഫലപ്രദമായി ചര്‍ച്ച ചെയ്തുവേണം തൊഴില്‍ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുവാനെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: