കൊച്ചി: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ് 9ലെ അവസാന മെഗാ നറുക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ ബംബര്‍ സമ്മാനങ്ങള്‍ എറണാകുളത്ത് വിതരണം ചെയ്ത കൂപ്പണുകള്‍ക്ക്. രണ്ടാം സമ്മാനമുള്‍പ്പെടെ നാല് മെഗാസമ്മാനങ്ങള്‍ എം.ജി.റോഡിലെ വ്യാപാര സഥാപനങ്ങളില്‍ നിന്നും വിതരണം ചെയ്ത കൂപ്പണുകള്‍ക്കാണ്. 2ാം മെഗാ ബംബര്‍ സമ്മാനമായ അരകിലോ സ്വര്‍ണ്ണം എം.ജി.റോഡ് ഭീമ ജൂവലറിയില്‍ നിന്നും നല്കിയ 23004620 എന്ന കൂപ്പണിനാണ്. മൂന്നാം സമ്മാനമായ കാല് കിലോ സ്വര്‍ണ്ണം രണ്ടുപേര്‍ക്കാണ്. അതിലൊന്ന് എം.ജി.റോഡിലെ മലബാര്‍ ഗോള്‍ഡില്‍ നിന്നും നല്കിയ 24162996 എന്ന കൂപ്പണിനാണ്.
നാലാം സമ്മാനമായ 4 മാരുതി സെലേറിയ കാറുകളില്‍ 2 എണ്ണം എം.ജി.റോഡിലെ കല്ല്യാണ്‍ സില്‍ക്സ്, ചെന്നൈ സില്‍ക്സ് എന്നിവിടങ്ങളില്‍ നിന്നും നല്കിയ 25187546,26385897 കൂപ്പണുകള്‍ക്കാണ്. അഞ്ചാം സമ്മാനത്തിന് അര്‍ഹമായ കൂപ്പണുകള്‍ യഥാക്രമം 22318623 ഇടപ്പിള്ളി ഭീമ ജൂവലറി, 24390176 വ്യാപാരി വ്യവസായി ഏകോപന സമിതി, 26363823, 26363218 എന്നീ കൂപ്പണുകള്‍ എം.ജി.റോഡിലെ മലബാര്‍ ഗോള്‍ഡ് എന്നിവയാണ്. സമ്മാനാര്‍ഹരായവര്‍ അതതു വ്യാപാര സ്ഥാപനങ്ങളിലോ, ജി.കെ.എസ്.എഫുമായോ ബന്ധപ്പെടണമെന്ന് ജില്ലാ മാനേജര്‍ അഭിലാഷ് പി.കുര്യന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: