കാഞ്ഞങ്ങാട്: മലയോര മേഖലയില്‍ ആതുശുശ്രൂഷാ രംഗത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പനത്തടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ഹോംകെയര്‍-സാന്ത്വന പരിചരണ പ്രവര്‍ത്തന ഫണ്ടിലേക്ക് ധനശേഖരണാര്‍ത്ഥം മൂകാംബിക ട്രാവല്‍സിന്റെ രണ്ടു ബസ്സുകള്‍ നടത്തിയ സര്‍വ്വീസിലൂടെ സമാഹരിച്ച 76614 രൂപ പനത്തടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കൈമാറി. കാഞ്ഞങ്ങാട് നടന്ന ചടങ്ങില്‍ ബസുടമ പാണത്തൂര്‍ സ്വദേശി കാട്ടൂര്‍ വിദ്യാധരന് നായരില്‍ നിന്നും തുക സൊസൈറ്റി പ്രസിഡന്റ് സെബാന് കാരക്കുന്നേല്‍ ഏറ്റുവാങ്ങി.
മൂകാംബിക ട്രാവല്‍സ് അഡ്മിനിസ്ട്രേറ്റര്‍ മന്മഥ് മോഹന്‍, മാനേജര്‍ സി.വി.ഫ്രാന്‍സിസ്, പനത്തടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സെക്രട്ടറി കാട്ടൂര്‍ ഗോപാലകൃഷ്ണന് നായര്‍, ട്രഷറര്‍ ബാബു മണിമലക്കരോട്ട്, വളണ്ടിയര്‍മാരായ ഇ.എന്‍.ഭവാനിയമ്മ, ടെസി സിബി, കൃഷ്ണന് മുന്തന്റെമൂല, റെഡ്ക്രോസ് സൊസൈറ്റി വെള്ളരിക്കുണ്ട് താലൂക്ക് ചെയര്മാന് സൂര്യനാരായണഭട്ട് എന്നിവര്‍ സംബന്ധിച്ചു.
എല്ലാ മാസവും ഒന്നാം തീയ്യതി സര്‍വ്വീസ് നടത്തുന്ന രണ്ടു ബസ്സുകളുടെയും വരുമാനം ജില്ലയിലെ വിവിധ പാലിയേറ്റീവ് കെയര്‍ സൊസൈറ്റികളുടെ ഹോംകെയര്‍ പ്രവര്‍ത്തന ഫണ്ടിലേക്ക് നല്‍കുമെന്ന് ബസ് ഉടമ കാട്ടൂര്‍ വിദ്യാധരന് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: