കൊച്ചി: ടാറ്റാ റിയലിറ്റി ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ആഡംബര പദ്ധതിയായ ടാറ്റാ ത്രിത്വത്തില്‍ ഒരു പുതിയ ടവര്‍ കൂടി നിര്‍മ്മാണമാരംഭിച്ചു. മംഗളവനം പക്ഷി സങ്കേതത്തിന്റെയും അറബിക്കടലിന്റെയും ഭംഗി ആവോളം ആസ്വദിക്കാന്‍ സഹായകരമായ രീതിയിലാണ് ഈ പുതിയ ലക്ഷ്വറി ടവറിന്റെ നിര്‍മിതി.
മൂന്നും നാലും കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്മെന്റുകളാണ് ത്രിത്വത്തില്‍ ഒരുങ്ങുന്നത്. ക്ലബ് ഹൗസ്, ഫിറ്റ്നെസ് സെന്റര്‍, യോഗ കോര്‍ട്ട്, ടെന്നീസ് കോര്‍ട്ട്, ജോഗിംഗ് ട്രാക്കുകള്‍, നീന്തല്‍ കുളങ്ങള്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യം എന്നിവയോടെ തയ്യാറാകുന്ന ത്രിത്വത്തിന്റെ അഞ്ചാമത്തെ ടവറിന്റെ നിര്‍മ്മാണം 2018 ജൂലൈയോടെ പൂര്‍ത്തിയാകും.
ആസ്ട്രേലിയയില്‍ നിന്നുള്ള ആഗോള പ്രശസ്തരായ വൂഡ്സ് ബഗോട്ട് ആണ് ത്രിത്വത്തിന്റെ ആഢംഭര സമുച്ചയം രൂപകല്പന ചെയ്തിരിക്കുന്നത്. ഐജിബിസി യുടെ ഗ്രീന്‍ ബില്‍ഡിംഗ് സര്ട്ടിഫിക്കേഷന്, കെയര്‍ 7 സ്റ്റാര്‍ റേറ്റിംഗ് എന്നിവയുള്ള ത്രിത്വം സിഎന്‍ബിസിയുടെ പ്രോപ്പര്‍ട്ടി ഓഫ് ദ ഇയര്‍ ബഹുമതിയും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: