കൊച്ചി: പുതിയ ബജറ്റ് കാര്‍ഷിക, ഗ്രാമീണ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ നിക്ഷേപമേഖലകളുടെ നവീകരണത്തിന് ഊന്നല്‍ നല്‍കുന്നതാണെന്ന് ഇന്‍കം ടാക്സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പി.ആര്. രവികുമാര്‍ അഭിപ്രായപ്പെട്ടു.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎ ഐ) എറണാകുളം ശാഖ ‘യൂണിയന് ബജറ്റ് 2016 – ഒരു വിശകലനം’ എന്ന വിഷയത്തില്‍ കലൂര്‍ ഗോകുലം കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) യുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ബാബു എബ്രഹാം കള്ളിവയലിനെയും ദക്ഷിണമേഖലാ കൗണ്‍സില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജോമോന് .കെ ജോര്‍ജിനെയും യോഗത്തില്‍ അനുമോദിച്ചു.
ബജറ്റിനെ പൊതുവായും പ്രത്യക്ഷ പരോക്ഷ നികുതികളെ സംബന്ധിച്ചു പ്രത്യേകമായും വേണുഗോപാല്‍ സി. ഗോവിന്ദ് (കൊച്ചി), ടി. ബാനുശേഖര് (ചെന്നൈ), ജി. ശിവദാസ് (ബെംഗളുരു) എന്നിവര്‍ വിശകലനങ്ങള്‍ നടത്തി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഐസിഎഐ എറണാകുളം ശാഖ ചെയര്മാന് ആര്. ബാലഗോപാല്‍ സ്വാഗതവും എറണാകുളം ശാഖ സെക്രട്ടറി ലൂക്കോസ് ജോസഫ് നന്ദിയും രേഖപ്പെടുത്തി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 ഓളം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കു പുറമെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകളും സെമിനാറില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: