Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നമ്മുടെ കുട്ടികള്‍ വോട്ടുബാങ്കല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 10:20 pm IST
inVicharam

അഞ്ചാം പേജിലെ നാലാം ഭാഗം: ഇന്ദിരാഗാന്ധിയുടെ വധത്തിനു ശേഷം ദല്‍ഹി സ്‌കൂളുകളില്‍ നല്‍കിയ ഉത്തരവ്’ ”എന്താണ് ഇംഗ്ലീഷ് അദ്ധ്യാപകര്‍ പഠിപ്പിക്കുന്നതെന്ന് പരിശോധിക്കാം.” വാക്യമുണ്ടാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടുത്ത ഒരു വാക്ക് അറൈവ് (എത്തിച്ചേരുക) എന്നതായിരുന്നു. എഴുതിയ കുട്ടികള്‍ കൈ ഉയര്‍ത്തി. അവരില്‍ ഒരാളുടെ ഉത്തരം അദ്ധ്യാപകന്‍ ഉറക്കെ വായിച്ചു: ” ഒരു സിഖുകാരന്‍ ദല്‍ഹിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഒരു ഹിന്ദു അയാളെ വധിച്ചു.”

രണ്ടാമത്തെ ഭാഗം: തലക്കെട്ട് ഏറെ ആകര്‍ഷകമാണ്. ‘മുന്‍വിധിയുള്ള മനസ്സുകളെ വളര്‍ത്താന്‍.’ ഇതും കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാര്‍ കാലത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുണ്ടായിരുന്നു. അതും പഠിപ്പിച്ചു.

മൂന്നാമത്തേത്: മഹാരാഷ്‌ട്രയില്‍ കുട്ടികള്‍ക്ക് ചരിത്രം പാഠ്യവിഷയമാണ്. ശിവജിയെക്കുറിച്ച് ഒരുപുസ്തകമുണ്ട് പഠിക്കാന്‍. മുംബൈയില്‍നിന്നുള്ള ചില അദ്ധ്യാപകര്‍, അവര്‍ക്ക് വികാരം നിയന്ത്രിക്കാനാവുന്നില്ലെന്ന് പറഞ്ഞ് വിളിച്ചു സംസാരിച്ചിരുന്നു. അവരില്‍ ഒരു ടീച്ചര്‍ പറഞ്ഞു,

”ഏറെ മുസ്ലിം കുട്ടികള്‍ കൂടി പഠിക്കുന്ന ക്ലാസാണ്. പുസ്തകത്തില്‍ ശിവജിയും അഫ്‌സല്‍ഖാനും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഒരു അദ്ധ്യായമുണ്ട്. അത് രാഷ്‌ട്രീയ-സാമൂഹ്യ ലക്ഷ്യം വെച്ചുള്ള മുന്‍വിധിയോടെ തയ്യാറാക്കിയതാണ്. എനിക്ക് മുസ്ലിം കുട്ടികളുടെ മുഖത്തുനോക്കാന്‍ വയ്യാത്ത അവസ്ഥ. ഞാന്‍ ക്ഷമാപണത്തോടെയാണ് ആ അദ്ധ്യായം പഠിപ്പിക്കാന്‍ തുടങ്ങിയത്, ക്ലാസില്‍ ഒട്ടേറെ അഫ്‌സലുകള്‍ ഉണ്ട്,” എന്ന്. ആറാം ക്ലാസിലെ കാര്യമാണ് ആ ടീച്ചര്‍ പറഞ്ഞത്.

ഈ സഭയില്‍ ഉയര്‍ത്തുന്ന ഒരുചോദ്യത്തില്‍ നിന്നും ഞാന്‍ ഒളിച്ചോടാറില്ല. എനിക്ക് ഒരപേക്ഷയേ ഉള്ളൂ. രാജ്യത്തെ എല്ലാ സര്‍വ്വകലാശാലകളിലും ദേശീയ പതാക ഉയര്‍ത്താന്‍ തയ്യാറാണെന്ന് വിസിമാര്‍ അറിയിച്ചപ്പോള്‍ ചിലര്‍ അതിനെ അപലപിച്ചു.

യുപിയില്‍ എത്തിയ രാഹുല്‍ഗാന്ധി പറഞ്ഞത് എല്ലാ വിസിമാരും ആര്‍എസ്എസ്സുകാരാണെന്നാണ്. അത് അദ്ദേഹത്തിന് അറിവില്ലാത്തതു കൊണ്ടാണ്. കേന്ദ്രസര്‍വ്വകലാശാലകളില്‍ യുപിഎ സര്‍ക്കാര്‍ നിയമിച്ച 20 ചാന്‍സലറുമാരും 16 വിസിമാരുമാണ് ഇപ്പോഴുമുള്ളത്. ഞാന്‍ കാവിവത്കരണം നടത്തുന്നു എന്ന് ഇതില്‍ ഏതെങ്കിലും ഒരു വിസി പറഞ്ഞാല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണ്. സോണിയാഗാന്ധി ഇന്നിവിടില്ല. ഇതേസഭയില്‍ മുന്‍പ്രധാനമന്ത്രി വാജ്‌പേയ് പറഞ്ഞത് ഭാരതം എന്നാല്‍ കേവലം ഒരു തുണ്ട് ഭൂമിയല്ല, ജീവനുള്ള ഒരു രാഷ്‌ട്രപുരുഷനാണ് എന്നാണ്. ഇത് വന്ദനത്തിനും അഭിനന്ദനത്തിനുമുള്ള ഭൂമിയാണ്, അര്‍പ്പണത്തിനും തര്‍പ്പണത്തിനുമുള്ളതാണ്.

ഗംഗയുള്‍പ്പടെയുള്ള ഇവിടുത്തെ നദികളിലെ പാറക്കഷണങ്ങള്‍ ഞങ്ങള്‍ക്ക് ശിവരൂപമാണ്. ഞങ്ങള്‍ ജീവിക്കുന്നതും മരിക്കുന്നതും ഭാരതത്തിനു വേണ്ടിയാണ്. മരിച്ച ശേഷം ഗംഗയില്‍ നിമജ്ജനം ചെയ്യപ്പെടുന്ന ഓരോ അസ്ഥിക്കഷണങ്ങളിലും ചെവിയോര്‍ത്താല്‍ ഭാരത മാതാവിനുള്ള ജയ് വിളികള്‍ കേള്‍ക്കാം. ഇന്ദിരാഗാന്ധിയെ ദുര്‍ഗ്ഗാദേവിയായി ഉപമിച്ചതും വാജ്‌പേയിയാണ്. രാഷ്‌ട്രനന്മക്കായി മനുഷ്യരെ രക്ഷിക്കാന്‍ യുദ്ധം ചെയ്യാനാണ് ഇന്ദിര ആഹ്വാനം ചെയ്തത്. ഇന്ന് രാഷ്‌ട്രീയം ആകെ കലങ്ങി മറിഞ്ഞിരിക്കുന്നു. സുഗതാറോയ് മനോഹരമായി പ്രസംഗിക്കുന്ന ആളാണ്. നമ്മള്‍ എല്ലാം അദ്ദേഹത്തെ അഭിനന്ദിക്കാറുമുണ്ട്. ചരിത്രകാരിയും അദ്ദേഹത്തിന്റെ സഹോദരിയുമായ ശര്‍മ്മിളാ ബോസ് എഴുതിയ ഉലമറ ഞലരസീിശിഴ എന്ന പുസ്തകത്തില്‍ ബംഗ്ലാദേശ് യുദ്ധം അനാവശ്യമായിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവര്‍ക്ക് ഭരണം നഷ്ടപ്പെട്ടപ്പോള്‍ അവരുടെ മകന്‍ രാജ്യദ്രോഹികളെ സഹായിച്ചിട്ടില്ല.

സര്‍വ്വകലാശാലകളില്‍ ജാതി വിവേചനം തടയാന്‍ പ്രത്യേക ഓഫീസറെ നിയമിക്കണമെന്ന് 2012ല്‍ തന്നെ നിയമമുള്ളതാണ്. എന്നാല്‍ അത് നടപ്പാക്കിയത് ബിജെപി സര്‍ക്കാരാണ്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതും ബിജെപി സര്‍ക്കാരാണ്. കോണ്‍ഗ്രസ് ഭരണത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നീതി കിട്ടിയിട്ടില്ല. പക്ഷേ ഞങ്ങള്‍ പക്ഷപാതം കാട്ടിയിട്ടില്ല. തെറ്റ് ആരു ചെയ്താലും ശിക്ഷിക്കപ്പെടണം എന്നതാണ് ഞങ്ങളുടെ നിലപാട്. വിദ്യാഭ്യാസ രംഗത്തെ യുദ്ധക്കളമാക്കി വിദ്യാര്‍ത്ഥികളെ വോട്ട് ബാങ്കാക്കി മാറ്റിയാല്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ മറ്റെന്ത് മുദ്രാവാക്യമാണ് വിളിക്കേണ്ടത്. ഒരു വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പോലും രാഷ്‌ട്രീയം കാണുന്ന രാജ്യം നശിക്കുക തന്നെ ചെയ്യും. അതുകൊണ്ട് തൊഴുകൈകളോടെ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു നീതി നടപ്പാക്കാന്‍ എന്നെ അനുവദിക്കണം.

പോലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം. ത്രിവര്‍ണ്ണ പതാകയെ വന്ദിക്കാന്‍ മടിക്കുന്നത് ഏത് വിദ്യാര്‍ത്ഥികളാണോ, രാജ്യത്തിന്റെ നാശത്തിനായി മുദ്രാവാക്യം വിളിക്കുന്നത് ഏത് വിദ്യാര്‍ത്ഥികളാണോ അവരോട് രാഹുല്‍ ഗാന്ധി പറയേണ്ടിയിരുന്നത് ഇതേ ജെഎന്‍യുവിലെ മുന്‍തലമുറ ഉള്‍പ്പടെ മുഴക്കിയ മുദ്രാവാക്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് നേടിയ സ്വാതന്ത്ര്യത്തില്‍ നിന്നാണ് നിങ്ങള്‍ മുദ്രാവാക്യം മുഴക്കുന്നത് എന്നായിരുന്നു. പക്ഷേ അതുണ്ടായില്ല. പിന്നാക്ക വിദ്യാര്‍ത്ഥികളുടെ പരാതി ഗൗരവമായി കേള്‍ക്കാനും അവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാനും രാജ്യത്തെ എല്ലാ വിസിമാരോടും ഞാന്‍ വ്യക്തിപരമായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അവരുടെ സുരക്ഷ നാം ഓരോരുത്തരുടേയും കടമയാണ്. രാജ്യത്തെ നിര്‍മ്മിക്കാന്‍ നമുക്ക് ഒരുമിക്കാം. ഉള്ളില്‍ നിന്ന് തകര്‍ക്കാനല്ല.

(അവസാനിച്ചു)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.