ദൈവമെന്നത് എന്റെ കര്‍മ്മത്തിന്റെ പ്രതിഫലമാണ്. കര്മ്മത്താലാണു ദൈവം സ്വാധീനപ്പെടുന്നതെങ്കില് കര്‍മ്മഫലമായ ആനന്ദം (സുഖം) അല്ലയോ ദൈവം. ജാതി ഒരു മഹാവ്യാധിയാണെന്നുള്ളത് ഓര്‍ത്തു കൊള്ളണം. ജാതി വിഷജന്തുവിനേക്കാള് ഭയങ്കരമാകയാലും പാപകര്‍മ്മത്തെ ഉണ്ടാക്കുന്നതാകയാലും അതിനെ വിട്ടൊഴിക. അതിനെതിരാണ് പുണ്യകര്‍മ്മം. പുണ്യകര്‍മ്മങ്ങള്‍ എന്നും നമ്മെ രക്ഷിക്കും, പാപകര്‍മ്മങ്ങള്‍ എന്നും നമ്മെ ശിക്ഷിക്കും.
ഗുരുവിനെ അനുസരിച്ച് ഗുരുവിന്റെ പ്രവൃത്തികള്‍ മനസ്സിലാക്കി അതുപോലെ ചെയ്യുന്നതാകുന്നു പുണ്യകര്‍മ്മം. അതുപോലെ ചെയ്യാത്തതെല്ലാം പാപകര്‍മ്മവും ആകുന്നു. ഞാന്‍ മൂലം നിങ്ങള്‍ക്കു സുഖം കിട്ടിയെങ്കില്‍ നിങ്ങള്‍ അതു പ്രകാരം മറ്റുള്ളവരെയും ആക്കിത്തീര്‍ക്കണം. അതാണു നിങ്ങള്‍ക്കുള്ള പുണ്യകര്‍മ്മങ്ങള്‍. നിങ്ങള്‍ പൂര്‍ണ്ണ അറിവും പൂര്‍ണ്ണ കര്‍മ്മവും പൂര്‍ണ്ണ അനുഭവവും ഉളളവരായിത്തീരണം. ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: