വേദങ്ങളുടെ നിര്‍ണ്ണയരൂപമായ അര്‍ത്ഥം എന്നാണ് വേദാന്തം എന്ന വാക്കിന്റെ അര്‍ത്ഥം. ലൗകീകവും വൈദികവും ആത്മീയവുമായ എല്ലാകര്‍മ്മങ്ങളും ഭഗവാന്റെ ആരാധനയായിചെയ്ത് കര്‍മ്മത്തിന്റെ ഊരാക്കുടുക്കില്‍ നിന്ന് മോചനം നേടാം.
ഭഗവാന്റെ കാരുണ്യംകൊണ്ട് ഭഗവാന്റെ ലോകത്തില്‍ എത്തിച്ചേരാം. അപ്പോള്‍ ഭഗവാനോടൊപ്പം ജ്ഞാനാനന്ദസമുദ്രത്തില്‍ നീന്തിത്തുടിക്കാം. പക്ഷേ ഇതിന് അനുകൂലമായ ഉറച്ച തീരുമാനമെടുക്കാനോ ജനങ്ങളെ ബോധവാന്മാരാക്കിത്തീര്‍ക്കാനോ മേല്‍പ്പറഞ്ഞ വേദപണ്ഡിതന്മാരുടെ ബുദ്ധി ഒതുങ്ങുകയില്ല.
















