കൊച്ചി: എസ്പാനിയോ ഇവന്റ്സ് ഒരുക്കുന്ന കേരള ഫാഷന്‍ ലീഗിന്റെ മൂന്നാമത്തെ സീസണ് ഇന്ന് കൊച്ചിന് ക്രൗണ്‍ പ്ലാസയില്‍ നടക്കും.
രാവിലെ 10 മുതല്‍ അര്‍ദ്ധരാത്രി 12 മണി വരെ നീളുന്ന ഫാഷന്‍ ഷോ സംവിധാനം ചെയ്യുന്നത് അഭില്‍ദേവ്.കോം ആണ്. ബ്രാന്‍ഡ് അംബാസഡര്‍ പ്രശാന്ത്, ഭാവന, ഭാമ, റോമ, ഇഷ തല്‍വാര്‍, രാഗിണി ദ്വിവേദി, ഇനിയ, ക്രിക്കറ്റ് താരം ശ്രീശാന്ത്, അപൂര്‍വ ബോസ്, മൃദുല മുരളി, പാര്‍വതി നായര്‍, നിക്കി ഗല്‍റാണി, സഞ്ജന ഗല്‍റാണി, ശ്രിന്ദ, സോണ ഹെയ്ഡന്, ആര്യ, നിഖിത, വിദ്യ, രജത് മേനോന്, കല്യാണി, രാധിക ചേതന്‍, അദിതി ആര്യ, സിദ്ധാര്‍ത്ഥ് മേനോന്, ഗ്രിഗറി ജേക്കബ്, കൃഷ്ണ ആന്‍ഡ് നിയാസ് എന്നിവരടക്കം അറുപതിലധികം പ്രമുഖ മോഡലുകള്‍ അണിനിരക്കുന്ന പ്രദര്‍ശനത്തിനൊപ്പം യാഗ്/റിവൈവ് എന്ന മ്യൂസിക് ബാന്‍ഡിന്റെ ആദ്യ അവതരണവും സംഗീതപരിപാടിയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: