കൊച്ചി: വളരെ കൃത്യവും സന്തുലിതവുമായ ബജറ്റാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്ലി അവതരിപ്പിച്ചിരിക്കുന്നതെന്ന് ജിയോജിത് ബിഎന്‍പി പാരിബാസിലെ ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാര്‍ പറഞ്ഞു. മന്ത്രിയുടെ നിലപാടുകള്‍ രാഷ്ട്രീയപരമായും ശരിയായ ദിശയിലുള്ളതാണെന്ന് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച ബജറ്റ് വിശകലന പരിപാടിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ബജറ്റിലെ പ്രത്യക്ഷ, പരോക്ഷ നികുതി നിര്‍ദ്ദേശങ്ങള്‍ ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ച് കോര ആന്റ് കോര മാനേജിംഗ് പാര്‍ട്ണര്‍ എം. ജോര്‍ജ് കോര, ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ-ചെയര്മാന് ദീപക് എല്‍. അസ്വാനി, ടൈ കേരള മുന്‍ പ്രസിഡന്റ് ശിവദാസ് ബി. മേനോന്, ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ തലവന്‍ സാവിയോ മാത്യു എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫസര്‍ ഡോ. പി. രമേശന് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: