തിരുവനന്തപുരം: കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന് 2015-16 വര്‍ഷത്തെ വിദ്യാസമുന്നതി സ്കോളര്‍ഷിപ്പിന് അര്‍ഹരായവരുടെ ആദ്യ പട്ടിക പ്രസിദ്ധീകരിച്ചു.
മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിനു ചേര്‍ന്നവരില്‍ 679 പേരും ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ പ്രവേശനം ലഭിച്ച 66 പേരും ആദ്യ പട്ടികയില്‍ ഇടംപിടിച്ചു. ഇവര്‍ക്ക് യഥാക്രമം 10,000, 50,000 രൂപ വീതം ലഭിക്കും.
വിവിധ ബാങ്ക്, പിഎസ്സി മത്സരപരീക്ഷകള്‍ക്കു പഠിക്കുന്ന 1077 പേരുടെ പട്ടികയും പ്രസിദ്ധീകരിച്ചു. ഇവര്‍ക്ക് 6,000 രൂപ വീതം സ്കോളര്‍ഷിപ്പ് ലഭിക്കും. സിവില്‍ സര്‍വീസ് പ്രിലിമിനറി പ്രവേശന പരീക്ഷയ്ക്കു പഠിക്കുന്ന അപേക്ഷകരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 73 പേര്‍ക്ക് 15,000 രൂപ വീതവും സിഎ/ഐസിഡബ്ല്യുഎ കോഴ്സുകള്‍ക്ക് ചേര്‍ന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 73 പേര്‍ക്ക് 10,000 രൂപ വീതവും ലഭിക്കും.
പ്രാരംഭ പട്ടികയുടെ പൂര്‍ണരൂപം ംംം.സംെരളര.ീൃഴ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്കോളര്‍ഷിപ്പ് തുക നേരിട്ട് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. ഏഴു വ്യത്യസ്ത വിഭാഗങ്ങളിലായി 15 കോടി രൂപയുടെ 45000 വിദ്യാഭ്യാസമുന്നതി സ്കോളര്‍ഷിപ്പുകളാണ് 2015-16 അധ്യയന വര്‍ഷത്തില്‍ വിതരണം ചെയ്യുന്നതെന്ന് ചെയര്മാന് അഡ്വ. ബി. രാജശേഖരന് അറിയിച്ചു.
ഒരു ലക്ഷത്തിലേറെ അപേക്ഷകരില്‍നിന്നാണ് 45000 സ്കോളര്‍ഷിപ്പ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് ബോര്‍ഡ് അംഗം എംപി മുരളി പറഞ്ഞു. വിദ്യാസമുന്നതി സ്കോളര്‍ഷിപ്പുകളുടെ എണ്ണവും തുകയും വര്‍ദ്ധിപ്പിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് ബോര്‍ഡ് അംഗം അഡ്വ. സി.എസ്. വിദ്യാസാഗര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: