കൊച്ചി: വൈഐ ഇന്സ്പിരേഷന് സമ്മിറ്റിന്റെ മൂന്നാമതു പതിപ്പിന്റെ ലോഗോ കൊച്ചി മേയര്‍ സൗമിനി ജെയിന് പ്രകാശനം ചെയ്തു. വൈഐ കൊച്ചി ചാപ്റ്റര്‍ ചെയര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, കോ ചെയര്‍ അഖിലേഷ് അഗര്‍വാള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
സി ഐ ഐ യുടെ യുവജനവിഭാഗമായ യംഗ് ഇന്ത്യന്‍സ് (വൈ ഐ) സംഘടിപ്പിക്കുന്ന ഇന്സ്പിരേഷന് സമ്മിറ്റ് മാര്‍ച്ച് 4, 5 തീയതികളില്‍ കൊച്ചി അബാദ് ന്യൂക്ലിയസ് മാളിലെ സിംഫണി കണ്വെന്ഷന് സെന്ററിലാണു നടക്കുന്നത്. ബിസിനസുകാരുടെയും യുവ സംരംഭകരുടെയും വിദ്യാര്‍ത്ഥികളുടെയും മനസ്സുകളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മിറ്റ്.
ഹൈബി ഈഡന് എം എല്‍ എ, കോഴിക്കോട് കളക്ടര്‍ പ്രശാന്ത്, കൊച്ചി സബ് കളക്ടര്‍ സുഹാസ്, മാധ്യമപ്രവര്‍ത്തകയായ ഷാനി പ്രഭാകരന്, സംഗീതസംവിധായകനും ഗായകനുമായ ബിജിബാല്‍ എന്നിവരും രാഷ്ട്രീയം, കല, സ്പോര്‍ട്സ്, സാമൂഹ്യസംരംഭങ്ങള്‍, സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള 20 പ്രഭാഷകരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: