ആത്മബോധമില്ലാത്തവര് ആരായാലും അവര്‍ മൃഗങ്ങളാണ്. വടക്കുനോക്കിയന്ത്രത്തിന്റെ സൂചി എങ്ങോട്ടു തിരിച്ചു വച്ചാലും വടക്കോട്ടു തിരിഞ്ഞു നില്ക്കുന്നതു പോലെ ഒരു യഥാര്‍ത്ഥ പുരുഷന്റെ ചിന്തയും പ്രവൃത്തിയും (ആദര്‍ശം) എപ്പോഴും നന്മ ദിക്കിനെ ലാക്കാക്കി പ്രവര്‍ത്തിക്കുന്നു. മതാനുഷ്ഠാനങ്ങള്‍ എന്നാല്‍ സുഖത്തിനുള്ള പ്രവൃത്തികള്‍ എന്നാണര്‍ത്ഥം.
നിങ്ങള്‍ സത്യധര്മ്മാദികള് രേഖപ്പെടുത്തേണ്ടത് മറ്റുള്ളവരെ സത്യധര്‍മ്മാദികളില്‍ സ്ഥിരപ്പെടുത്തിയിട്ടാണ്. ഞാന്‍ നിങ്ങള്‍ക്കു വേണ്ടി ചെയ്തത് നിങ്ങള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യണം. ആത്മസുഖം തന്നെയാണ് ദേവലോകം. ജാതിഭേദങ്ങള്‍ ശരീരത്തെ ബാധിക്കുമെങ്കില്‍ ശരീരം നശിക്കുന്നതാകയാല്‍ ജാതി ഭേദങ്ങളും നശിക്കും. അത് ആത്മാവിനെ എങ്ങനെ ബാധിക്കും.
ഞാന്‍ ഇപ്പോള്‍ ലോകം ഉണ്ടായതും അതിന്റെ നാശവും കാണുന്നു. അതെല്ലാം ഞാന്‍ തന്നെയാണു താനും. സൃഷ്ടിച്ചതായ ആത്മാവു തന്നെയാണ് സര്‍വ്വവും വിസ്തരിക്കുന്നത്. ഈ അറിവ് നിങ്ങളില്‍ വരുമ്പോള്‍ നിങ്ങളും ആത്മാവായിത്തീരുന്നു. (ദൈവത്തെ അറിയുന്നു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: