കാസര്‍കോട്: ഇംഹാന്‍സ് കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രോ ഗ്രാമിന്റെ ഭാഗമായി ഈ മാസം അഞ്ച് മുതല്‍ 25 വരെ വിവിധയിടങ്ങളിലായി മാനസികാരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.
5, 19, 26 തീയ്യതികളിലായി കാസര്‍കോട് ജനറല്‍ ആശുപത്രി, മൂന്നിന് ഉദുമ പി എച്ച് സി, നാലിന് ചിറ്റാരിക്കാല്‍ പി എച്ച് സി, എട്ടിന് ബേഡഡുക്ക സി എച്ച് സി, ഒമ്പതിന് ബദിയടുക്ക സി എച്ച് സി, 10 ന് മംഗല്പാടി സി എച്ച് സി, 11 ന് പനത്തടി സി എച്ച് സി, 15 ന് മഞ്ചേശ്വരം സി എച്ച് സി, 17 ന് കുമ്പള സി എച്ച് സി, 18 ന് നീലേശ്വരം സി എച്ച് സി, 22 ന് പെരിയ സി എച്ച് സി, 23 ന് തൃക്കരിപ്പൂര്‍ സി എച്ച് സി, 24 ന് മുളിയാര്‍ സി എച്ച് സി, 25 ന് ചെറുവത്തൂര്‍ സി എച്ച് സി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: