മധൂര്‍: പൊതുമരാമത്ത് വകുപ്പ് അധികാരികളുടെ അനാവസ്ഥ കൊണ്ട് ഗതാഗതം ദുസ്സഹമായി മാറിയ മധൂര്‍ ഉളിയത്തടുക്ക റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ദിവസവും തീര്‍ത്ഥാടകരും, സ്കൂള്‍ കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആള്ക്കാര് യാത്ര ചെയ്യുന്ന മധൂര്‍ റോഡിലൂടെയുള്ള യാത്ര ഇന്ന് ദുരിതമായി മാറിയിരിക്കുകയാണ്. സ്ഥലം എംഎല്‍എയുടെ അനധികൃതമായ ഇടപെടലുകല്‍ മൂലമാണ് റോഡ് ഗതാഗത യോഗ്യമാക്കത്തതെന്ന് കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഉപരോധം ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ് പറഞ്ഞു.
മധുര് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭാകരാചാര്യ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി ശ്രീനിവാസന്, സമിതി ജില്ലാ സെക്രട്ടറി ടി.രമേശന് യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് ധനജ്ഞയന്‍ മധൂര്‍, സജ്ഞീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അപ്പയ്യനായ്ക് സ്വാഗതവും വാര്‍ഡംഗം യോഗീഷ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: