കൊച്ചി: മലേഷ്യയിലെ വിനോദ സഞ്ചാര മേഖലയുടെ പ്രചാരണത്തിന്റെ ഭാഗമായി ഭാരത, ശ്രീലങ്കന്‍ സഞ്ചാരികളെ ലക്ഷ്യമിട്ട് ടൂറിസം മലേഷ്യ 9 ദിനങ്ങള്‍ നീണ്ടു നില്ക്കുന്ന സെയില്‍സ് മിഷന് ആരംഭിച്ചു. ചണ്ഡിഗഡ്, ലക്നൗ, ബംഗലൂരു, കൊച്ചി എന്നീ നഗരങ്ങള്‍ക്കു പുറമേ ശ്രീലങ്കയിലെ കൊളംബോയിലും സംഘം പര്യടനം നടത്തും.
മലേഷ്യന്‍ ടൂറിസം, സാംസ്കാരിക മന്ത്രിയുടെ ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലേഷന്‍സ് ഉപദേശകനും ടൂറിസം മലേഷ്യ ബോര്‍ഡ് അംഗവുമായ ദല്‍ജിത് സിംഗിന്റെ നേതൃത്വത്തിലുള്ള 57 അംഗ സംഘമാണ് സെയില്‍സ് മിഷന്റെ ഭാഗമായുള്ളത്. ടൂറിസം ബോര്‍ഡ് ഉന്നതോദ്യോഗസ്ഥര്‍ക്ക് പുറമേ പതിനാറോളം ട്രാവല്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, പത്തോളം ഹോട്ടല്‍, റിസോര്‍ട്ട്, 6 ടൂറിസം കേന്ദ്രങ്ങള്‍, രണ്ട് സംസ്ഥാന ടൂറിസം അതോറിറ്റികള്‍, 4 വിമാനകമ്പിനികല് എന്നിവയുടെ പ്രതിനിധികളും സംഘത്തിലുണ്ട്.
ഗെന്റിംഗ് മലേഷ്യാ, ലെഗോലാന്‍ഡ് മലേഷ്യ റിസോര്‍ട്ട്, സണ്‍വേ ലഗൂണ്‍, ടൂറിസം ജോഹര്‍, ടൂറിസം സെലങ്ങോര്, മലേഷ്യ എയര്‍ലൈന്‍സ്, മലിണ്ടോ എയര്‍, എയര്‍ ഏഷ്യ എന്നിവരാണ് പ്രതിനിധി സംഘത്തില്‍ പ്രധാനമായുള്ളത്.
2014 ല്‍ 1.3 മില്യണ്‍ സഞ്ചാരികളാണ് ദക്ഷിണേഷ്യയില്‍ നിന്ന് മലേഷ്യയില്‍ എത്തിയത്, ഭാരതത്തില്‍ നിന്ന് 770,108 സഞ്ചാരികളും 61,670 ശ്രീലങ്കന്‍ യാത്രികരും. മലേഷ്യയിലെയും ഭാരതത്തിലും ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ആശയവിനിമയത്തിന് അവസരമൊരുക്കി ടൂറിസം മലേഷ്യ ട്രാവല്‍ മാര്‍ട്ടും സംഘടിപ്പിക്കുന്നുണ്ട്. മലേഷ്യന്‍ സാമ്പത്തിക മേഖലയില്‍ ഏറ്റവും അധികം സംഭാവന ചെയ്യുന്നത് ടൂറിസം മലേഷ്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: