ന്യുദല്‍ഹി: ഏഴു വര്‍ഷത്തോളമായി സ്മാര്‍ട്ട് ഫോണുകളില്‍ അടക്കിവാഴുന്ന ആപ്ലിക്കേഷനാണ് വാട്സാപ്പ്. എല്ലാത്തരം പ്ലാറ്റ്ഫോമിലും ഉപയോഗിക്കാവുന്ന വാട്ട്സാപ്പ്, 2017 മുതല്‍ ചില സ്മാര്‍ട്ട് ഫോണുകളില്‍ ലഭിക്കില്ല എന്നാണ് അറിയുന്നത്. ബ്ലാക്ക്ബെറി 10 ഓ എസ്, സിമ്പിയാന്, വിന്‍ഡോസ് 7.1, ആന്‍ഡ്രോയിഡ് 2.1, 2.2 എന്നിങ്ങനെയുള്ള ഓപ്രേറ്റിംഗ് സിസ്റ്റങ്ങളിലാണ് വാട്സാപ്പ് ഇനിമുതല്‍ ലഭിക്കാതിരിക്കുന്നത്.
അമേരിക്കക്കാരായ ബ്രയാന്‍ ആക്റ്റണ്‍, ജാന്‍ കൂം എന്നിവര്‍ ചേര്‍ന്നാണ് വാട്ടസാപ്പ് വികസിപ്പിച്ചത്. 2014ല്‍ 19.3 ബില്യണ്‍ ഡോളറിന് ഫെയ്സ്ബുക്ക് വാട്ടസാപ്പ് ഏറ്റെടുത്തിരുന്നു. 2016 ഫെബ്രുവരിയില്‍ എടുത്ത കണക്ക് പ്രകാരം വാട്ടസാപ്പ് ഉപഭോക്താക്കളുടെ എണ്ണം ഒരു ബില്യണ്‍ കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: