കോട്ടയം: ചുരുങ്ങിയ കാലംകൊണ്ട് 600 ശാഖകള്‍ എന്ന നേട്ടത്തിലേക്ക് കെഎസ്എഫ്ഇ എത്തിയിരിക്കുകയാണെന്ന് കെ.എം. മാണി എംഎല്‍എ. കെഎസ്എഫ്ഇയുടെ 600-ാമത് ശാഖ കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ ചിട്ടിസ്ഥാപനമായ കെഎസ്എഫ്ഇയുടെ ഈ വര്‍ഷത്തെ ബിസിനസ് ടേണോവര്‍ 28541 കോടിയായും ഇടപാടുകാരുടെ എണ്ണം 33 ലക്ഷമായും ഉയര്‍ന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കെഎസ്എഫ്ഇ ചെയര്മാന് പി.ടി. ജോസ് സ്വാഗതവും എംഡി ജോഷിപോള്‍ വെളിയത്ത് നന്ദിയും പറഞ്ഞു. മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. റാണി ജോസഫ്, വാര്‍ഡ് അംഗം ജോര്‍ജ് ചെട്ടിയാശ്ശേരിയില്, മരങ്ങാട്ടുപള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസി. എം.എം. തോമസ്, ബെല്‍ജി എമ്മാനുവല്‍, അജികുമാര്‍ മറ്റത്തില്‍, ത്രിവിക്രമന്‍ കുഞ്ഞി, രാജേഷ് കുര്യനാട്, എം.ഡി. ജോസഫ്, വി.ജെ. ജോര്‍ജ് കുളങ്ങര, കെഎസ്എഫ്ഇ വൈസ് ചെയര്മാന് ജോബ് മൈക്കിള്‍, ടോമി കെ. തോമസ് എന്നിവര്‍ ആശംസയര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: