കൊച്ചി: ഭാരത സര്‍ക്കാരിനുവേണ്ടി എം.എം.ടി.സി പുറത്തിറക്കുന്ന “ഇന്ത്യന്‍ ഗോള്‍ഡി – ന്റെ സംസ്ഥാനതല വിപണനോദ്ഘാടനം കൊച്ചി മേയര്‍ സൗമിനി ജെയിന് നിര്‍വ്വഹിച്ചു.
ലുലുമാളില്‍ നടന്ന ചടങ്ങില്‍ എം.എം.ടി.സി ജനറല്‍ മാനേജര്‍ ആര്.കെ. അരവിന്ദ് അദ്ധ്യക്ഷനായിരുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ ജോണ്‍ ജരുഭയരാജ്, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ഡപ്യൂട്ടി ചെയര്മാന് ജി. സെന്തിവേല്‍, കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടര്‍ ജോഷി പോള്‍ വെളിയത്ത്, വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഡയറക്ടര്‍ രാഖി, ഘന്ന എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇന്ത്യ ഗവണ്മെന്റിന്റെ ആദ്യ സ്വര്‍ണ്ണ നാണയമായ “ഇന്ത്യന്‍ ഗോള്‍ഡ് കോയിന്” മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.
24 കാരറ്റ് പരിശുദ്ധിയും 999 പ്യൂരിറ്റിയുമുള്ള ഈ നാണയങ്ങളുടെ ഒരു വശത്ത് അശോക ചക്രവും മറുവശത്ത് മഹാത്മാഗാന്ധിയുടെ മുഖവും ആലേഖനം ചെയ്തിട്ടുണ്ട്. ബി.ഐ.എസ് നിലവാരത്തില്‍ ഹാള്‍മാര്‍ക്ക് ചെയ്ത 5, 10, 20 ഗ്രാം തൂക്കം വരുന്ന നാണയങ്ങളാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ഇന്ത്യ ഗവണ്മെന്റ് – സെക്യൂരിറ്റി പ്രിന്റിംഗ് ആന്റ് മിന്റിങ്ങ് ഇന്ത്യ ലിമിറ്റഡ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല.
വ്യാജ നിര്‍മ്മിതികളെ തടയുന്ന സവിശേഷതകളും ഉരുക്കാതെ തന്നെ റീ സൈക്കിള്‍ ചെയ്യാവുന്നതും പ്രത്യേകതകളാണ്. എം.എം.ടി.സിയുടെ ഔട്ട്ലറ്റുകളിലും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ എറണാകുളം മെയിന്‍ ബ്രാഞ്ചിലും “ഇന്ത്യന്‍ ഗോള്‍ഡ്” കൊയിന്‍ ലഭ്യമാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലാണ് മുഖ്യ മാര്‍ക്കറ്റിംഗ് അസോസിയേറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: