ഭൂമിയുടെ കാന്തിക പ്രഭാവത്തിന് അനുകൂലമല്ല നമ്മുടെ വീടിന്റെ കാന്തികപ്രവാഹമെങ്കില് ഭൂമിയുടെ കാന്തിക വലയത്തെ എതിര്‍ത്ത് നില്ക്കാന് കഴിയാതെ വീട് നശിക്കുന്നു.
ആ വീട്ടില്‍ വസിക്കുന്ന മനുഷ്യനും പുരോഗതി ഉണ്ടാകാതെ വരുന്നു. നാശം സംഭവിക്കുന്നു.
ദേവാസുരയുദ്ധത്തില്‍ ഭൂമിയിലേക്ക് നിലംപതിച്ച അസുരനാണ് വാസ്തുപുരുഷന്. ശിവന്റെ വിയര്‍പ്പില്‍ നിന്ന് ഭൂമിയില്‍ വീണ് അതില്‍നിന്ന് ഉണ്ടായ ചൈതന്യമാണ് വാസ്തുപുരുഷന്. ഇങ്ങനെയൊക്കെയാണ് സങ്കല്‍പ്പം.
ഭൂമിയില്‍ വടക്ക് കിഴക്കേ മൂലയില്‍ തലയും തെക്ക് പടിഞ്ഞാറെ മൂലയില്‍ കാലുമായി കിടക്കുന്നതായാണ് സങ്കല്പ്പിച്ചിരിക്കുന്നത്. മലര്‍ന്നു കിടക്കുന്നതായും കമിഴ്ന്നു കിടക്കുന്നതായും പറയപ്പെടുന്നു.
ഈ അസുരനില്‍ പേടി തോന്നിയ ചില ദേവന്മാര് ഈ അസുരനെ പിടിച്ച് കമിഴ്ത്തിക്കിടത്തി ഓരോ ദേവനും അസുരന്റെ ഓരോരോ ശരീരഭാഗങ്ങളില്‍ കയറി ഇരുന്നുവെന്നും ഓരോരോ ശരീരഭാഗങ്ങളിലും ഇരിക്കുന്ന ദേവനെ സംതൃപ്തിപ്പെടുത്തുന്ന നിര്മ്മതിയേ അതാതു ഭാഗങ്ങളില്‍ നിര്‍മ്മിക്കാവൂ എന്നുമാണ് പൗരാണിക ഗ്രന്ഥങ്ങളില്‍ പറയുന്നത്.
പാര്‍പ്പിടം, ക്ഷേത്രം, ഗ്രാമം, പട്ടണം മുതലായവയുടെ നിര്‍മ്മാണത്തിന് വാസ്തുപുരുഷ സങ്കല്‍പ്പം ഉപയോഗിച്ച് നിര്‍മ്മിതികള്‍ വാസയോഗ്യമാക്കുന്നു.
വാസ്തുപുരുഷന്റെ അവയവങ്ങളില്‍ യഥാസ്ഥാനത്ത് ഇരിക്കുന്ന 45 ദേവന്മാരുടെ പേരുകള്‍ ഈശന്, പാര്ജന്യന് മുതല്‍ ബ്രഹ്മാവ് വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: