Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനത്തെ ആത്മാനുഭൂതിയാക്കി മാറ്റുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 09:25 pm IST
in Samskriti

 

വ്യാസന്‍ തുടര്‍ന്നു: ചതുര്‍ഭുജനായ വിഷ്ണു മഹാലക്ഷ്മിയുടെ വാക്കുകള്‍ കേട്ട് അവ ഉത്തമമായ മന്ത്രമായിക്കരുതി ധ്യാനത്തിലാണ്ടു. കാലമേറെക്കഴിഞ്ഞപ്പോള്‍ ഭഗവദ് നാഭിയില്‍ നിന്നും ഉണ്ടായ ബ്രഹ്മാവ് ദൈത്യന്മാരെ പേടിച്ചു വിഷ്ണുവിനെ അഭയം പ്രാപിച്ചു. മധുകൈടഭന്മാരെ കൊന്നതിനു ശേഷം ഭഗവാന്‍ ആ ശ്ലോകാര്‍ത്ഥത്തെ വീണ്ടും സ്ഫുടമായി ജപിച്ചു. ശ്രീഹരിപോലും മന്ത്രജപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കണ്ടു പ്രജാപതി ചോദിച്ചു: ‘അങ്ങ് സര്‍വ്വ ശക്തനല്ലേ? പിന്നെയിനി ആരെയാണ് പ്രീതിപ്പെടുത്തേണ്ടത്? ആരെ സ്മരിച്ചിട്ടാണ് അങ്ങിത്ര സംതുഷ്ടനായിരിക്കുന്നത്?’

അപ്പോള്‍ വിഷ്ണു പറഞ്ഞു: ‘എന്നിലും നിന്നിലും കുടികൊള്ളുന്ന കാര്യകാരണ രൂപിയായ ആ ശക്തിയെ ഭഗവതിയായി അറിയുക. ഈ അലയാഴിയില്‍ ആരെ ആധാരമാക്കിയാണോ സഗുണയായ മഹാശക്തി വിളങ്ങുന്നത്, ആരാണോ ചരാചര സംയുതമായ ഈ ഭൂമിയ്‌ക്ക് നിദാനമായിരിക്കുന്നത്, അവള്‍ പ്രസന്നയായാല്‍പ്പിന്നെ സകലര്‍ക്കും മുക്തിയായി. പരമമായ വിദ്യയും, മുക്തിയ്‌ക്ക് ഹേതുവും, സര്‍വ്വത്തിന്റെയും ഈശ്വരിയുമായ ഭഗവതി തന്നെയാണ് സംസാരബന്ധനത്തിന്റെയും കാരണമായി വര്‍ത്തിക്കുന്നത്. അവളുടെ ചിച്ഛക്തിയില്‍ നിന്നുമാണ് ഞാനും നീയുമടക്കം എല്ലാവരും ഉണ്ടായതെന്ന് യാതൊരു ശങ്കയ്‌ക്കും ഇടമില്ലാത്തവണ്ണം എനിക്ക് പറയാനാവും.

വ്യാസന്‍ തുടര്‍ന്നു: ഈ ശ്ലോകാര്‍ദ്ധത്തില്‍പ്പറഞ്ഞ ഭാഗവതം പരമസത്യമത്രേ. അത് ദ്വാപരാദി യുഗങ്ങളില്‍ വിപുലമായി വിസ്തരിക്കപ്പെടും. ബ്രഹ്മാവ് നൂറു കോടി ശ്ലോകങ്ങളില്‍ നാരദന് വേണ്ടി വിസ്തരിച്ചു പറഞ്ഞ ഭാഗവതത്തിന്റെ സാരാംശമെടുത്ത് പന്ത്രണ്ടു സ്‌കന്ധങ്ങളാക്കിയത് ഞാനാണ്. വേദതുല്യമായതും പഞ്ചലക്ഷണങ്ങള്‍ തികഞ്ഞതുമായ ഈ പുരാണം നീ പഠിക്കുക.

തത്വജ്ഞാനങ്ങള്‍ നിറഞ്ഞതും വേദാര്‍ത്ഥങ്ങളാല്‍ സമ്പന്നവുമാണ് ഭാഗവതം. വൃത്രാസുരവധം മുതലായ കഥകളും ബ്രഹ്മവിദ്യയുടെ സംക്ഷിപ്തരൂപവും നിനക്കിതില്‍ നിന്നു കിട്ടും. അജ്ഞാനം ഇല്ലാതാക്കുന്ന പതിനെണ്ണായിരം ശ്ലോകങ്ങളും നീ പഠിക്കുക. മംഗളപ്രദവും, തലമുറകളെപ്പോലും അനുഗൃഹീതരാക്കുന്നതുമായ ഈ ഗ്രന്ഥം പഠിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ശാന്തിസുഖസമ്പത്തുകള്‍ പ്രദാനം ചെയ്യും. ലോമഹര്‍ഷണന്റെ പുത്രനായ ഈ പുണ്യാത്മാവ് എന്റെ ശിഷ്യനാണ്. അവനും നിന്നോടൊപ്പം ഈ പുരാണം പഠിക്കട്ടെ.

സൂതന്‍ തുടര്‍ന്നു: ഇങ്ങിനെ പുത്രനോടു പറഞ്ഞ് വ്യാസന്‍ ഞങ്ങളെ ഈ പുരാണം പഠിപ്പിച്ചു. പുരാണം പഠിച്ചശേഷം ശുകന്‍ കര്‍മ്മത്തിലൊന്നും ശ്രദ്ധയില്ലാതെ വ്യാസന്റെ ആശ്രമത്തില്‍ കഴിഞ്ഞു പോന്നു. ഭക്ഷണത്തില്‍ താല്‍പ്പര്യമില്ലാതെ സദാ മൗനിയായി ശുകന്‍ അവിടെയിരുന്നു. ഇങ്ങിനെ വിഷണ്ണനായിരിക്കുന്ന മകനോട് വ്യാസന്‍ ചോദിച്ചു: ‘മകനേ നിന്നെ അലട്ടുന്ന വിഷയം എന്താണ്? നിന്റെ പിതാവായ ഞാനുള്ളപ്പോള്‍ കടം കേറി പൊറുതി മുട്ടിയ ദരിദ്രന്റെ ഭാവത്തില്‍ നീയിങ്ങിനെ വിഷമിക്കുന്നതെന്തിനാണ്? വേണ്ടതുപോലെ സുഖമൊക്കെ ആസ്വദിച്ച് തന്നെ നീ ശാസ്ത്രപ്രോക്തങ്ങളായ കാര്യങ്ങളെപ്പറ്റി വിചിന്തനം ചെയ്താലും. അങ്ങിനെ ജ്ഞാനത്തെ ആത്മാനുഭൂതിയാക്കി മാറ്റുക. അല്ലാ, നിനക്ക് എന്റെ ഉപദേശം കൊണ്ട് ശാന്തി കിട്ടുന്നില്ല എന്നാണെങ്കില്‍ നീ ജനകനെ ചെന്ന് കാണുക. സത്യവാനും ജീവന്മുക്തനും വിദേഹനുമായ ആ മാഹാത്മാവ് നിന്റെ ആശങ്കകളെ തീര്‍ത്തുതരും.

വ്യാസന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ ശുകന് സംശയമായി. ‘ജനകന്‍ രാജാവല്ലേ? നാട് വാഴുന്ന രാജാവ് ജീവന്‍ മുക്തനാണെന്നോ? മിക്കവാറും അത് വെറും പൊങ്ങച്ചം പറച്ചിലാവാനേ സാദ്ധ്യതയുള്ളൂ. വിദേഹന്‍ രാജ്യം ഭരിക്കുന്നു എന്ന് പറയുന്നത് ‘വന്ധ്യാപുത്രന്‍’ എന്ന് പറയുന്നതുപോലെ അസംബന്ധം തന്നെ. എന്നാലും ഈ ജനക മഹാരാജാവിനെ എനിക്ക് കാണണം എന്നുണ്ട്. താമരയിലയില്‍ ജലമെന്നതുപോലെ അദ്ദേഹം സംസാരത്തില്‍ വര്‍ത്തിക്കുന്നത് എങ്ങിനെയെന്ന് എനിക്കറിയണം! വിദേഹന്‍ എന്ന് പറഞ്ഞാല്‍ ശരീരം നശിച്ചവന്‍ എന്നു തന്നെയാണല്ലോ? അനുഭവങ്ങള്‍ നിറഞ്ഞ ലൗകീക ജീവിതം എങ്ങിനെ നിരാകരിക്കാനാകും? ഇന്ദ്രിയവ്യാപാരം എങ്ങിനെ അവസാനിപ്പിക്കാനാകും? അദ്ദേഹത്തിന് അമ്മ, ഭാര്യ, പുത്രന്‍, വേശ്യ എന്നിങ്ങിനെയുള്ള ഭേദബുദ്ധി ഇല്ലാ എന്നാണോ പറയുന്നത്?

അല്ല, ഭേദബുദ്ധിയുണ്ടെങ്കില്‍പ്പിന്നെ അദ്ദേഹമെങ്ങിനെ ജീവന്‍മുക്തനാവും? രസങ്ങളെ രസനയറിയുന്നുവെങ്കില്‍ ആ നാവ് ഭോഗങ്ങള്‍ അനുഭവിക്കുന്നു എന്ന് നിശ്ചയം. അതുപോലെ ശീതോഷ്ണസുഖദുഖങ്ങള്‍ വിവേചിച്ചറിയുന്നവന്‍ എങ്ങിനെയാണ് ജീവന്‍ മുക്തനാവുക? കള്ളനെയും യോഗിയേയും ഒരുപോലെ കാണാന്‍ പറ്റുമോ? അതും ഒരു രാജാവിന്? ഗൃഹാശ്രമിയായ രാജാവ് എങ്ങിനെയാണ് മുക്തനാവുക? ആ നൃപനെ കാണാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ട്. ഞാന്‍ മിഥിലയ്‌ക്ക് പുറപ്പെടുകയായി. ജീവന്‍ മുക്തനായ ഒരുവനെ ഞാനിതുവരെ കണ്ടിട്ടില്ല.’

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.