ചേര്‍ത്തല: നിര്‍ധന യുവതിയുടെ തുടര്‍ ചികിത്സയ്‌ക്ക് വകയൊരുക്കാന്‍ നാടൊന്നാകെ അണിനിരക്കുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലുള്ള തണ്ണീര്‍മുക്കം പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കോലോത്ത് ജയരാജിന്റെ ഭാര്യ സൗമ്യ(29)യുടെ വൃക്കമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയക്ക് അവശ്യമായ പണം സ്വരൂപിക്കുന്നതിനായി നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായ സമിതി രൂപീകരിച്ചു. ഒന്നരവര്‍ഷത്തോളമായി നടത്തുന്ന ചികില്‍സയെ തുടര്‍ന്ന് സാമ്പത്തികമായി തകര്‍ന്ന കുടുംബം ഇപ്പോള്‍ ഏറെ കഷ്ടതയിലാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിശ്ചയിച്ചിരിക്കുന്ന ശസ്ത്രക്രിയക്ക് പത്ത് ലക്ഷം രൂപ ചെലവ് വരും. കുടുംബത്തിന് ഇത് താങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ചികിത്സ ചെലവിലേക്ക് ധനം സമാഹരിക്കുന്നതിനായി നാട്ടുകാര്‍ തീരുമാനിച്ചത്. ആറിന് പഞ്ചായത്തിലെ ഇരുപത്തിമൂന്ന് വാര്‍ഡുകളിലെയും മുഴുവന്‍ വീടുകളിലും സമിതി അംഗങ്ങള്‍ സഹായം തേടിയെത്തും. രാവിലെ എട്ടിന് ആരംഭിക്കുന്ന ധനസമാഹരണം പത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനായി 168 അയല്‍ സഭകളും രൂപീകരിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്കിന്റെ പുത്തനങ്ങാടി ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍ 13220100211586. ഐ.എഫ്.എസ്.സി കോഡ്-എഫ്.ഡി.ആര്‍.എല്‍ 0001322.
















