സംസ്കൃത ഭാഷയില്‍ വ്യവസായം എന്നവാക്കിന് ”നിശ്ചയം” എന്നാണ് അര്‍ത്ഥം. എല്ലാകര്‍മ്മങ്ങളും ഭഗവാന്റെ സന്തോഷത്തിനുവേണ്ടിചെയ്യുക എന്നതായിരിക്കും ഒരുഭക്തന്റെ ഉറച്ച ഒരേഒരു തീരുമാനം. അതനുസരിച്ച് ഭഗവദാരാധനയായി സര്‍വ കര്‍മ്മങ്ങളും ചെയ്യുന്ന അവരുടെ ബുദ്ധി ലൗകിക ധര്മ്മങ്ങളിലേയ്ക്കോ കുലധര്മ്മങ്ങളിലേയ്ക്കോ അഗ്നിഷ്ടോമം, അതിരാത്രം, സൗത്രാമണി തുടങ്ങിയ വൈദികധര്മ്മങ്ങളിലേയ്ക്ക് ഓടിപ്പോവുകയില്ല.
ശാസ്ത്രങ്ങളുടെ ശരിയായ അര്‍ത്ഥം അറിഞ്ഞു, ഉറച്ചതീരുമാനം എടുക്കാന്‍ കഴിയാത്ത അവരുടെ ബുദ്ധി അ വ്യവസായികാത്മികയായ ബുദ്ധിയത്രേ. അത്തരക്കാര്‍ക്ക് ചിലപ്പോള്‍ യാഗം ചെയ്യാന്‍ തോന്നും, പിന്നെ യോഗം ചെയ്യാന്‍ തീരുമാനിക്കും. പൂജയാണ് ചെയ്യേണ്ടത് എന്നു നിശ്ചയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: