പ്രേക്ഷക ഹൃദയമിടിപ്പിന്റെ വേഗത കുറഞ്ഞു. ഇനി ആശ്വസിക്കാം. ലിയോനാര്‍ഡോ ഡി കാപ്രിയോയ്ക്ക് ഓസ്ക്കാര്‍. ഒരു പക്ഷേ കാപ്രിയോയെക്കാളും അദ്ദേഹത്തിന് ഓസ്ക്കാര്‍ ആഗ്രഹിച്ചതും ഉറപ്പിച്ചതും പ്രേക്ഷകരാണ്. ഇക്കഴിഞ്ഞിടെ ഗോള്‍ഡന്‍ പുരസ്ക്കാരം കിട്ടിയപ്പോള്‍ സിനിമാലോകം പ്രതീക്ഷിച്ചതാണ് ഈ അംഗീകാരം. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ കൈയ്യകലത്തിലെത്തിയിട്ടും അദ്ദേഹത്തിന് വഴുതിപ്പോകുകയായിരുന്നു ഓസ്ക്കാര്‍. ഇത്തവണ ദി റെവനന്റിലെ കാപ്രിയോയുടെ ഉശിരന്് അഭിനയം്് അവാര്‍ഡു കമ്മിറ്റിക്കു കാണാതിരിക്കാന്‍ കഴിഞ്ഞില്ല. റെവനന്റിന്റെ സംവിധായകനു തന്നെയാണ് സംവിധാനത്തിനുള്ള ഓസ്ക്കാറും,അലസാന്ദ്രോ ഗൊണ്‍സാല്‍വസ് ഇനാരറ്റിന്.
കപ്പല്‍ ഛേദംവന്ന പ്രണയത്തിന്റെ നഷ്ടകാമുകനാണ് പ്രേക്ഷകര്‍ക്ക് കാപ്രിയോ.എന്നാല്‍ സാഹസികവും സഹനവും നിറഞ്ഞ പശ്ചാത്തലമുണ്ട് റെവനന്റിലെ ഈ നടന്റെ അഭിനയത്തിന്. ജീവിക്കുകയാണെന്നു നമ്മള് പറയുംപോലെ ഉന്നതമാണത്. രണ്ടു നൂറ്റാണ്ടു മുന്‍പത്തെ അസാധാരണ ജീവിതം പറയുന്ന ഈ ചിത്രത്തിനുവേണ്ടി കാപ്രിയോ സഹിച്ചത് വലിയ ത്യാഗം തന്നെയായിരുന്നു. അപകടം പതിയിരിക്കുന്ന കൊടും കാടിനുള്ളില്‍ അതിസാഹസികമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.നെടും വന്യതയില്‍ മറ്റൊരു കാടനെപ്പോലെ അദ്ദേഹം ജീവിച്ചു. പച്ചമാംസവും മറ്റും തിന്ന് പ്രാകൃതനെപ്പോലെ. പലരും സെറ്റു വിട്ടുപോയി. അങ്ങനെ നടനത്തിനു പിന്നിലുള്ള ത്യാഗ നിര്‍ഭരമായ അര്‍പ്പണത്തിനു കൂടിയുള്ളതാണ് ഈ ഓസ്ക്കാര്‍.
ടൈറ്റാനിക്കിലൂടെ ഇതിഹാസ നടനായിത്തീര്‍ന്ന ഈ അമേരിക്കക്കാരന് ഹോളുവുഡിന്റെ പൊതുപ്രായം നോക്കുകയാണെങ്കില്‍ തീരെ ചെറുപ്പമാണ്,41.അന്‍പതു വയസ് അവിടത്തെ യൗവനമാണെന്നിരിക്കെ ഇതു കൗമാരമാണെന്നു തന്നെ പറയണം. അഭിനയത്തിനപ്പുറം പോകുന്നൊരു ധ്യാനമുണ്ടായിരുന്നു കാപ്രിയോയ്ക്കെന്നും. സോപ്പ് ഓപ്പറേ മുതല്‍ ഓസ്ക്കാര്‍ വരെയുള്ള വളര്‍ച്ചയില്‍ ഈ അസാധാരണ പക്വതകാണാം.
സിനിമാ നടനായിമാത്രം തിളങ്ങുന്നൊരു വെള്ളിവെളിച്ച മനുഷ്യനല്ല കാപ്രിയോ. സാമൂഹ്യ പ്രതിബദ്ധതയുള്ളൊരു ജാഗ്രതാപ്രേമികൂടിയാണ് അദ്ദേഹം.ഒഓസ്ക്കാര് സ്വീകരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം വന്‍ ച്രചോദനമായിരുന്നു. ലോകം മുഴുവനും കൃഷിയേയും പരിസ്ഥിതി നന്മകളേയും പ്രോത്സാഹിപ്പിക്കണമെന്നാണ് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത്. ഇത്തരം മാനുഷികമായ വൈകാരിക വൈചാരിക പ്രസംഗം ഇത്തരമൊരു സന്ദര്‍ഭത്തില്‍ ആരും പ്രതീക്ഷിച്ചില്ല. പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് കൂടിയാണ് കാപ്രിയോ.
ടെലിവിഷന്‍ പ്രവര്‍ത്തകനും സിനിമാ നിര്‍മാതാവുംകൂടിയായ കാപ്രിയോ മൂന്നാംതരം ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അഭിനയത്തിന്റെ തുടക്കം കുറിച്ചത്. വര്‍ഷങ്ങളോളം നീണ്ടുനിന്ന സാന്ത മരിയപോലുള്ള പരമ്പരയിലും അഭിനയിച്ചിരുന്നു. സിനിമയിലെത്തിയതോടെ വ്യത്യസ്ത പ്രോജക്ടുകള്‍ ചെയ്തു. മാര്ട്ടിന് സ്കോര്‍സെസെ,റോബര്‍ട്ട് ഡി നീറോ തുടങ്ങിയ പ്രതിഭകളുമായി പ്രവര്‍ത്തിച്ചു. ദ മാന്‍ ഇന്ദ അയണ്‍ മാസ്ക്,കാച് മി ഇഫ് യു ക്യാന്‍,ഗാംങ്സ് ഓഫ് ന്യുയോര്‍ക്ക്,ബ്ളഡ് ഡയമണ്ട്,ദ ഡിപ്പാര്ട്ട്ഡ്,ഇന്സെപ്ഷന് തുടങ്ങി വര്‍ഷങ്ങള്‍കൊണ്ട് ചുരുക്കം ചില ഗംഭീര ചിത്രങ്ങളെന്ന മേല്‍വിലാസം ഈ നടനുണ്ട്. ഓരോ സിനിമയും ഓരോ ധ്യാനംപോലെ. അതുകൊണ്ടാണ് ജീവിതം സമര്‍പ്പിച്ചപോലെ ചെയ്ത റെവനന്റ് ഓസ്ക്കാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: