Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലാ പഞ്ചായത്ത് ബജറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമ പദ്ധതികള്‍ക്കും മുന്‍തൂക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 09:06 pm IST
in Pathanamthitta

പത്തനംതിട്ട: റോഡ്, പാര്‍പ്പിടം, ആരോഗ്യം, കൃഷി, കുടിവെള്ളം തുടങ്ങിയ മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനത്തിനും ക്ഷേമ പദ്ധതികള്‍ക്കും മുന്‍തൂക്കം നല്‍കുന്ന 2016-17 സാമ്പത്തിക വര്‍ഷത്തെ ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അവതരിപ്പിച്ചു. 103,32,52,000 രൂപ വരവും 101,97,52,000 രൂപ ചെലവും 1,35,00,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ഭരണസമിതിയുടെ പ്രഥമ ബജറ്റ്. റോഡുകളുടെ നിര്‍മാണത്തിനും നവീകരണത്തിനുമാണ് ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയിട്ടുള്ളത്-42.20 കോടി രൂപ., പൊതു ടോയ്‌ലറ്റുകള്‍, വഴിയോര വിശ്രമകേന്ദ്രങ്ങള്‍, ആധുനിക അറവുശാലയുടെ നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ക്ക് 70 ശതമാനം തുക ജില്ലാ പഞ്ചായത്ത് ലഭ്യമാക്കും. എല്ലാവര്‍ക്കുംഭവനം എന്ന പദ്ധതി പ്രകാരം ജില്ലയിലെ ഭവനരഹിതര്‍ക്ക് പാര്‍പ്പിടം ലഭ്യമാക്കുന്നതിന് ഇന്ദിരാ ആവാസ് യോജന(ഐഎവൈ) പദ്ധതി പ്രകാരമുള്ള മുന്‍ ബാധ്യതകള്‍ തീര്‍ക്കുന്നതുള്‍പ്പെടെ 14 കോടി രൂപ വകയിരുത്തി. ഇതില്‍ പട്ടികജാതി-വര്‍ഗ വിഭാഗത്തിന് എട്ട് കോടി രൂപയും പൊതുവിഭാഗത്തിന് ആറു കോടി രൂപയും നീക്കിവച്ചു. ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളിലെയും ടൂറിസം മേഖലകളെ ബന്ധിപ്പിച്ചു കൊണ്ട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ടൂറിസം സര്‍ക്യൂട്ട് പരിപാടി നടപ്പാക്കുന്നതിന് 50 ലക്ഷം രൂപ വകയിരുത്തി.ആരോഗ്യമേഖലയ്‌ക്കായി 10,500000 രൂപ വകയിരുത്തി.

കാന്‍സര്‍ ചികിത്സയ്‌ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന്റെ സഹകരണത്തോടെ ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും സൗജന്യ കാന്‍സര്‍ നിര്‍ണയ ക്യാമ്പുകളും ബോധവത്കരണ സെമിനാറുകളും സംഘടിപ്പിക്കും. ജില്ലയിലെ സീതാലയം യൂണിറ്റിന്റെ വികസനം, മഴക്കാലരോഗ -പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സമ്പൂര്‍ണ രക്തസാക്ഷരത, സാന്ത്വനം, ക്ഷയ രോഗികള്‍ക്ക് പോഷകാഹാരം, ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എന്നിവയ്‌ക്കായി 70 ലക്ഷം രൂപ വകയിരുത്തി. വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 4.67 കോടി രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള വിദ്യാലയങ്ങള്‍ സ്മാര്‍ട്ട് സ്‌കൂളാക്കി മാറ്റും. ഇതിന്റെ ഭാഗമായി കുടിവെള്ളം, സാനിറ്റേഷന്‍, കെട്ടിട മെയിന്റനന്‍സ്, ചുറ്റുമതില്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കും. നദികള്‍, തോടുകള്‍, കൈത്തോടുകള്‍ എന്നിവ പരിരക്ഷിക്കും. ജില്ലയിലെ തോട്, കൈത്തോട്, അരുവി, പാടശേഖരങ്ങള്‍, പൊതുകുളങ്ങള്‍, സ്വകാര്യകുളങ്ങള്‍ തുടങ്ങി ജല സമ്പത്തുമായി ബന്ധപ്പെട്ട നീര്‍ത്തടങ്ങളുടെ കണക്കെടുത്ത് സംസ്ഥാനത്തെ ആദ്യ ജില്ലാതല വാട്ടര്‍ അറ്റ്‌ലസ് തയാറാക്കും. പാല്‍ ഇറക്കുമതി കുറയ്‌ക്കുന്നതിനും ക്ഷീര കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കും. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെല്‍കൃഷിയോടനുബന്ധിച്ച് ഒരു കൃഷി മീനും – ഒരു കൃഷി നെല്ലും എന്ന പദ്ധതിക്കു രൂപം നല്‍കും. അപ്പര്‍കുട്ടനാട്ടിലെ കാര്‍ഷിക മേഖല ആദായകരമാക്കുന്നതിന്റെ ഭാഗമായി നെല്‍കൃഷിയോടൊപ്പം മത്സ്യ കൃഷിയും നടത്തുന്നതിനുള്ളതാണ് കൃഷി വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെയുള്ള പദ്ധതി. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്തിന്റെ ഐഎസ്ഒ നിലവാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി പരിശീലന പരിപാടി, റിക്കാര്‍ഡ് റൂം പൂര്‍ത്തീകരണം, ലിഫ്റ്റ്, അപ്രോച്ച് റോഡ്, മുകളിലത്തെ നിലയില്‍ കോണ്‍ഫറന്‍സ്ഹാള്‍ എന്നിവ നിര്‍മിക്കുന്നതിന് 95 ലക്ഷം രൂപ വകയിരുത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ നടന്ന ബജറ്റ് സമ്മേളനത്തില്‍ വികസന സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. റജി തോമസ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലീല മോഹന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി. അനിത, അംഗങ്ങളായ പി.വി. വര്‍ഗീസ്, സാം ഈപ്പന്‍, എം.ജി. കണ്ണന്‍, ബിനിലാല്‍, എസ്.വി. സുബിന്‍, സൂസന്‍ അലക്‌സ്, ബി. സതി കുമാരി, വിനീത അനില്‍, അഡ്വ.ആര്‍.ബി രാജീവ് കുമാര്‍, ടി. മുരുകേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

India

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

Kerala

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.