തൃശ്ശൂര്‍: കെഎസ്എഫ്ഇയെ കൂടുതല്‍ പ്രൊഫഷണലാക്കാന്‍ ആയെന്ന് ഭാരവാഹികള്‍. അതിന്റെ ഫലമായി ബിസിനസ് ടേണോവറും ലാഭവും വന്‍തോതില്‍ വര്‍ധിച്ചു. തുടക്കത്തില്‍ ചിട്ടി മാത്രം നടത്തിയിരുന്ന സ്ഥാപനം ഇന്ന് ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുവെന്ന് അവര്‍ പറഞ്ഞു.
33 ലക്ഷം ഇടപാടുകാര്‍ക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ പദ്ധതികളിലൂടെ മികവുറ്റ സേവനം ലഭ്യമാക്കാന്‍ ശ്രമിച്ചുവരികയാണെന്ന് പി.റ്റി. ജോസ് (ചെയര്മാന്), ജോഷി പോള്‍ വെളിയത്ത് (മാനേജിങ് ഡയറക്ടര്‍), വി.പി. സുബ്രഹ്മണ്യന്, കെ.വി. ജയപ്രകാശ് (ജനറല്‍ മാനേജര്‍മാര്‍), എം.രാജചന്ദ്രന് നായര്‍ (അസി.ജനറല്‍ മാനേജര്‍), എ. നസീര്‍ (ലെയ്സണ്‍ ഓഫീസര്‍) എന്നിവര്‍ പറഞ്ഞു.
സംസ്ഥാനത്തെ 117 പൊതുമേഖലാ സ്ഥാപനങ്ങളില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം (2014-15) ലാഭക്ഷമതയില്‍ കെഎസ്എഫ്ഇ രണ്ടാം സ്ഥാനത്തെത്തി. ശാഖകളുടെ എണ്ണം ഇപ്പോള്‍ 550 ആയി. പുതിയ 50 ശാഖകള്‍ കൂടി ആരംഭിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ എല്ലാ പഞ്ചായത്തുകളിലും കെഎസ്എഫ്ഇ ശാഖകള്‍ തുടങ്ങും. പുതിയ മേഖലാ ഓഫീസുകള്‍ ഏഴില്‍ നിന്ന് 11 ആയി.
നിക്ഷേപം 2011 ല്‍ 3,110 കോടി രൂപയായിരുന്നത് 8,279 കോടിയായി. ബിസിനസ് ടേണോവര്‍ 2010-11 ല്‍ 12,333 കോടി രൂപ ആയിരുന്നത് 28,541 കോടി രൂപ ആയി. ജീവനക്കാരുടെ എണ്ണം അഞ്ചു വര്‍ഷത്തിനിടയില്‍ 5040 ല്‍ നിന്ന് 6500 ആയി. പുതുതായി 2361 പേര്‍ക്ക് പിഎസ്സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി നല്കി, ഭാരവാഹികള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: