കൊച്ചി: ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നീ രംഗങ്ങളിലെ സേവനദാതാക്കളായ പെര്ക്കിന്എല്മര് ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കും. സുസജ്ജമായ ലബോറട്ടറികള്‍ സ്ഥാപിക്കുകയാണ് പ്രഥമലക്ഷ്യം.
സമഗ്രമായ രോഗനിര്‍ണയ കേന്ദ്രങ്ങളായിരിക്കും ഇവ. ആശുപത്രികള്‍ക്കു വേണ്ടിയുള്ള സ്ക്രീനിങ്ങ് സര്‍വീസുകള്‍, പ്രസവശുശ്രൂഷാ സൗകര്യങ്ങള്‍, ഡയഗ്നോസ്റ്റിക് ലാബുകള്‍, ക്ലിനിക്കല്‍ ജീവനക്കാര്‍ എന്നീ സേവന പ്രവര്‍ത്തനങ്ങള്‍ പെര്ക്കിന്എല്മര് ഇന്ത്യയില്‍ ശക്തമാക്കുമെന്ന് പ്രസിഡന്റ് പ്രഹഌദ് സിങ്ങ,് പെര്ക്കിന്എല്മര് ഇന്ത്യ പ്രസിഡന്റ് ജയശ്രീ താക്കര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: