നോയിഡ: ഉല്‍പ്പന്നമായി ഇറങ്ങും മുമ്പേ ലോകത്തെ അത്ഭുതപ്പെടുത്തിയ ഫ്രീഡം 251 സ്മാര്‍ട്ട് ഫോണിന് അടച്ച മുന്‍കൂര്‍ തുക തിരികെ നല്കുന്നു. ആദ്യം ഓഡര്‍ ചെയത 30,000 ബുക്കിങ്ങുകളുടെ തുകയാണ് കമ്പനി തിരികെ നല്‍കുന്നത്. റിംഗിങ് ബെല്‍സ് കമ്പനിയുടെ എംഡിയായ മോഹിത് ഗോയെലാണ് ഇക്കാര്യം അറിയിച്ചത്.
ഫോണ്‍ വിതരണം ചെയ്യുന്ന സമയത്തുമാത്രം പണം അടച്ചാല്‍ മതിയെന്നാണ് കമ്പനി അറിയിക്കുന്നത്. ആദ്യദിവസം 30,000 ഓര്‍ഡറാണ് ഫ്രീഡം 251 നായി ലഭിച്ചത്. പിന്നീട് ക്രമ മനുസരിച്ചുള്ള വിതരണത്തിനായി ഏഴ് കോടിയാളുകളാണ് രജിസട്രര്‍ ചെയ്തത്.
വെള്ളിയാഴച, റിംഗിങ് ബെല്‍ പ്രസിഡന്റ് അശോക് ഛന്ദ ഫ്രീഡം 251 സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്യുമ്പോള്‍ മാത്രം പണം നല്കിയാല് മതിയെന്ന് പറഞ്ഞിരുന്നു. സുതാര്യത ഉറപ്പിക്കാനും ആശങ്കകള്‍ മാറ്റാനും വേണ്ടിയാണിത് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തില്‍ ജൂണ്‍ 30ന് മുന്‍പ് 25 ലക്ഷം ഫോണുകള്‍ വിതരണം ചെയ്യുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. റിംഗിങ് ബെല്ലിനെതിരെ വഞ്ചനാക്കുറ്റത്തിനും കേസ്സ് നിലനില്‍ക്കുന്ന സമയത്തും ലോകത്തിലെ വിലകുറഞ്ഞ ഫോണിനേപ്പറ്റിയുള്ള ചോദങ്ങളുയര്ന്നു കൊണ്ടേയിരിക്കുകയാണ്.
നോയിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി പേ യൂബിസ്സുമായി ചേര്‍ന്നാണ് പണമിടപാട് നടത്തുന്നത്.
അതിനിടെ, നോയിഡയിലെ ഡാറ്റാ സെന്ററും ബിപിഒയുമായ സൈ ഫ്യൂച്ചര്‍ റിംഗിങ്ങ് ബെല്സിനെതിരെ അപകീര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബിപിഒ മേധാവി അനൂജ് ബയിരതിയാണ് ക്രൈം ബ്രാഞ്ച് എസ്പിക്ക് പരാതി സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടെ മെയ്ക്കിന്‍ ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നിവയുടെ പങ്കുചേരാന്‍ സ്മാര്‍ട്ട് ഫോണ്‍ ഉത്പാതകര്‍ ശ്രമിച്ചിരുന്നു. ഇതൊരു സര്‍ക്കാര്‍ പരിപാടിയല്ലെന്നും മെക്ക് ഇന്‍ ഇന്ത്യ ടീമിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യാവസായിക സെക്രട്ടറി അമിതാഭ് കാന്ത് ട്വിറ്ററില്‍ കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: