കാസര്‍കോട്: സപ്തഭാഷാ സംഗമഭൂമിയില്‍ ആദ്യമായി കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയവും കാസര്‍കോട് വിവേകാനന്ദ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, യുവകിരണ്‍ എന്നിവ സംയുക്തമായി ചിന്മയാ വിദ്യാലയത്തില്‍ സംഘടിപ്പിച്ച മെഗാ തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ തൊഴിലന്വേഷകരായെത്തിയത് ആയിരക്കണക്കിന് യുവതീ യുവാക്കള്‍. രാവിലെ എട്ട് മണിക്ക് തൊഴില്‍ മേള ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിദ്യാലയവും പരിസരവും ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരുന്നു.
8000 ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന് 830 പേര്‍ക്ക് നിയമനം നല്കി. 1500 ഉദ്യോഗാര്‍ത്ഥികളെ വിവിധ കമ്പനികളായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട് അവരുടെ നിയമനം കൂടിയാകുന്നതോടെ തൊഴില്‍ ലഭിച്ചവരുടെ എണ്ണം വര്‍ദ്ധിക്കും. 30 സ്വകാര്യ കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. രാവിലെ മേളയിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കാനവസരം ലഭിച്ചിരുന്നു. 6 കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ തൊഴില്‍ മേളയ്ക്കെത്തിയവര്‍ക്ക് അവര്‍ നല്കുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ച് കൊടുത്തു. വിവിധ കമ്പനികള്‍ അവര്‍ക്ക് ഭാവിയില്‍ വരാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്ക് നിരവധി ആളുകളെ സെലക്ട് ചെയ്ത് വെച്ചിട്ടുണ്ട്. പൊ ള്ളു ന്ന ചൂടിനെയും അവഗണിച്ച് കൈക്കുഞ്ഞുങ്ങളുമായി നിരവധി പേര് മേളയ്ക്കെത്തിയിരുന്നു. വിവിധ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍, കിറ്റെക്സ്, ഹോട്ടല്‍ ബേക്കല്‍ പാലസ്, സര്‍ക്കാര്‍ വകുപ്പുകളായ, എസ് സി/എസ്ടി, വനിതാ വികസന കോര്പ്പറേഷന്, നോര്‍ക്ക തുടങ്ങിയവയും മേളയ്ക്കെത്തി.
കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെത്തി. ചിന്മയ വിദ്യാലയത്തിന്റെ ചി ന്മയ ബര്‍ത്ത് സെന്റിനറി ബ്ലോ ക്കിലായിരുന്നു ഇന്റര്‍വ്യു നടന്നിരുന്നത്. ഗ്രൗണ്ട് ഫ്ളോ റില്‍ സംസ്ഥാന വനിത വികസന കോര്പ്പറേഷന്, നോര്‍ക്ക റൂട്സ്, എസ്സി എസ്ടി ഡവലപ്പ്മെന്റ് കോര്പ്പറേഷന് എന്നിവയുടെ ഹെല്‍പ്പ് ഡെസ്കുകളും സഹായത്തിനായി സജ്ജീകരിച്ചിരുന്നു. രണ്ട്, മൂന്ന് നിലകളിലായി വിവിധ കമ്പനികളുടെ ഇന്റര്‍വ്യു കേന്ദ്രങ്ങള്‍ എന്നിവ സജ്ജമാക്കിയിരുന്നു. സ്കൂളിന്റെ പ്രധാന കവാടത്തിലായി തയ്യാറാക്കിയ വിവിധ കമ്പനികളിലേക്കുള്ള ഒഴിവുകള്‍ അറിയിച്ചു കൊണ്ടുള്ള ബോര്‍ഡിനരികെ വന്‍ തിരക്കായിരുന്നു ഉച്ചവരെയും. കൈക്കുഞ്ഞുമായെത്തിയ സ്ത്രീകളും കൂട്ടത്തിലുണ്ടായിരുന്നു. സമാധാനപരവും വേഗത്തിലുമുള്ള രജിസ്ട്രേഷന് കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞ സമയ പരിധിക്കുള്ളില്‍ ഇന്റര്‍ വ്യുവില് പങ്കെടുക്കാന്‍ അവസരമേകി.
സംഘപരിവാര്‍, വിവേകാനന്ദ ട്രസ്റ്റ് പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥമായ സേവനം ആക്ഷേപമില്ലാത്ത രീതിയില്‍ മേള സംഘടിപ്പിക്കാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: