ന്യൂദല്‍ഹി: ദല്‍ഹി അതിര്‍ത്തിയിലെ ബദര്‍പൂരില്‍ ടോള്‍ പ്ലാസ ജീവനക്കാരെ അക്രമിച്ച് കൊലപ്പെടുത്തി രണ്ടരക്കോടി രൂപ കവര്‍ന്നു. ഇന്നലെ രാവിലെ 7.30ഓടെയാണ് സംഭവം. ടോള്‍പ്ലാസയിലെ സെക്യൂരിറ്റി ജീവനക്കാരായ മഹിപാലും ക്യാഷറായ മോഹനുമാണ് കൊല്ലപ്പെട്ടത്.
ബൈക്കിലെത്തിയ അജ്ഞാതനായ ആള്‍ രണ്ടുപേരെയും വെടിവെച്ചുകൊന്ന ശേഷം പണവുമായി കടന്നുകളയുകയായിരുന്നു. വെടിയൊച്ച കേട്ട പ്രദേശവാസികളെത്തുമ്പോഴേക്കും അക്രമി കടന്നുകളഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ മഹിപാലും മോഹനും ആശുപത്രിയിലെത്തിയ ശേഷമാണ് മരണപ്പെട്ടത്.
സംഭവത്തില്‍ അന്വേഷണം ധൃതഗതിയില്‍ പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും പിടികൂടിയിട്ടില്ലെന്നും ദല്‍ഹി പോലീസ് അറിയിച്ചു.
















