ഹൈദരാബാദ്: ജെഎന്‍യുവിലെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതികള്‍ക്ക് പിന്തുണ നല്‍കിയ രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരെ തെലങ്കാന പോലീസ് കേസെടുത്തു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, മുന്‍കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മ, ഡി. രാജ എംപി, കെ.സി. ത്യാഗി എംപി എന്നിവര്‍ക്കെതിരെയാണ് കേസ്.
തെലങ്കാനയിലെ സൈബരാബാദ് സരൂര്‍നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് 124(എ) പ്രകാരം നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
















