വൈക്കം : മഹാദേവ ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ നേരിട്ടുകൊണ്ടിരുന്ന പ്രധാനപ്രശ്നത്തിന് ഇതോടെ പരിഹാരമാകുന്നു. ദേവസ്വം ബോര്‍ഡ് പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപം പുതുതായി നിര്‍മിച്ച ആധുനിക ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. 2013ല്‍ ക്ഷേത്രത്തില്‍ നടന്ന വടക്കുപുറത്തുപാട്ടിന്റെ മിച്ചവിഹിതമായ 40 ലക്ഷം രൂപ ഉപയോഗിച്ചാണ് ആധുനികരീതിയില്‍ മൂവായിരം സ്ക്വയര്‍ഫീറ്റില്‍ ടോയ്ലറ്റ് ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വികലാംഗര്‍ക്കുമെല്ലാം പ്രത്യേകസൗകര്യങ്ങളുണ്ട്. കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകള്‍ക്ക് വിശ്രമിക്കാനും മുലയൂട്ടാനും 100 സ്ക്വയര്‍ഫീറ്റില്‍ പ്രത്യേകബ്ലോക്കുണ്ട്. പുതിയ ടോയ്ലറ്റ് ബ്ലോക്കും വിശ്രമകേന്ദ്രവും രാവിലെ പത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നാടിന് സമര്‍പ്പിക്കും. കെ.അജിത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തെക്കുംകോവില്‍ ഭഗവതീക്ഷേത്രത്തിന്റെ നവീകരണോദ്ഘാടനം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ നിര്‍വഹിക്കും. അഡ്വക്കേറ്റ് കമ്മീഷണര്‍ അഡ്വ. കെ.ബി രാജ്മോഹന്‍ ആമുഖപ്രഭാഷണവും, നഗരസഭ ചെയര്മാന് എന്‍.അനില്‍ബിശ്വാസ് മുഖ്യപ്രഭാഷണവും നടത്തും. ദേവസ്വം കമ്മീഷണര്‍ സി.പി രാമരാജപ്രേമപ്രസാദ്, ചീഫ് എഞ്ചിനീയര്‍ ജി.മുരളീധരന്, ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ആര്.ജയശ്രീ, അസി. ദേവസ്വം കമ്മീഷണര്‍ എസ്.രഘുനാഥന് നായര്‍, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് പി.അമ്മിണിക്കുട്ടന്, എക്സി. എഞ്ചിനീയര്‍ ആര്.അജിത്കുമാര്‍, വടക്കുപുറത്തുപാട്ട് കമ്മിറ്റി പ്രസിഡന്റ് ആര്.ബാബുരാജ്, വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഇ.പി ഗോപീകൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: