പുണ്യകര്‍മ്മങ്ങളും പാപകര്‍മ്മങ്ങളും ഏവ എന്ന് ആലോചിച്ചു നോക്കാം. ബോധത്തില്‍ നിന്നുമാത്രമേ നന്മതിന്മകള് കണ്ടുപിടിക്കുവാന്‍ സാധിക്കുകയുള്ളു. ബോധം എന്നു പറയുന്നതു തന്നെ നിത്യാനന്ദവസ്തുവാണ്. ഇവന് പരിശുദ്ധവസ്തുവാകയാല് ഇവന് കൊടുക്കുന്ന ജ്ഞാനമാകുന്നു ജ്ഞാനം. ഹിന്ദുമതമെന്നു പറഞ്ഞാല്‍ തന്നെ എന്താണര്‍ത്ഥം. ബോധം ഹിന്ദുവാണോ. നിത്യാനന്ദവസ്തുവിനു ജാതിമതഭേദമോ പക്ഷപ്രതിയുമുണ്ടോ? നാം നമ്മുടെ സുഖത്തിനു വേണ്ടി പ്രവര്‍ത്തിക്കണം. ഇതിനു ലോകത്തെ ഭയപ്പെടേണ്ട.
മനുഷ്യലോകം ഇന്നു ദുഃഖനിവര്ത്തികളായി തീര്‍ന്നു പോയി. എല്ലാവര്ക്കും സുഖത്തിലാണാശയെങ്കില് അതു ഒരു മതം. സുഖത്തിനായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരു ജാതി. ഇതെല്ലാം ഒരു ശക്തിയാലാണല്ലോ. അതു തന്നെ ഒരു ദൈവം. ഇതാണ് ശ്രീനാരായണ ഗുരുദേവന് തെളിയിച്ചിട്ടുള്ളത്. അത് ഇന്നു നടത്തുന്നത് ആത്മബോധോദയ സംഘമാണെന്നുള്ളത് സത്യം അല്ലയോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: