പാര്‍വതി ദേവിയുടെ മാതാപിതാക്കളായ മേനകയും ഹിമവാനും വേദാചാരവും കുലാചാരവും അനുസരിച്ച് ഓമനപുത്രിയെ ശ്രീമഹാദേവന് വിവാഹം ചെയ്തുകൊടുത്തു. കൈലാസത്തിലേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങാനായി സപ്തര്‍ഷികള്‍ ഹിമവാനെ അറിയിച്ചു. ശോകഹര്ഷങ്ങള്ക്കു വശംവദയായ മേനകയും ഒരു സ്വാധ്വിയായ ദ്വിജപത്നിയും നവവധുവിനെ യാത്രയാക്കുന്നസമയത്ത് അതിശ്രേഷ്ഠമായ പതിവ്രതാ ധര്‍മ്മം ഉപദേശിച്ചു. ഇന്നത്തെ പുതിയ തലമുറ വിവാഹം കഴിഞ്ഞു രണ്ടോമൂന്നോ വര്‍ഷം കഴിയുന്നതിനുമുന്പ് പരസ്പരം അകലുന്നു, കോടതിയില്‍ എത്തുന്നു. അവരുടെ കുട്ടികള്‍ അനാഥരെപ്പോലെ എവിടെയെങ്കിലും വളരുന്നു. അമ്മയുടേയും അച്ഛന്റേയും ലാളനലഭിക്കാതെ കുടുംബത്തിനും ജനിച്ച ഗ്രാമത്തിനും രാഷ്ട്രത്തിനും മുതല്‍ക്കൂട്ടാകേണ്ട യുവതലമുറ ആരോടെന്നില്ലാതെ എല്ലാം വെറുക്കുന്നു. പൂര്‍ണ്ണമായും രാഷ്ട്രദ്രോഹികള്‍ ആയിമാറുന്നു.
ഈസാഹചര്യത്തില്‍ വലിയമാറ്റം ഉണ്ടാക്കുവാന്‍ പുരാണങ്ങളും ഉപനിഷദ് സന്ദേശങ്ങള്‍ക്കും സാധിക്കും. ശാസ്ത്ര യുഗമെന്നഭിമാനിക്കുന്ന കാലഘട്ടത്തിലും ശിവപുരാണത്തിലെ രുദ്രസംഹിതയിലെ പാര്‍വ്വതീ ഖണ്ഡത്തിലെ പതിവ്രതാധര്‍മ്മം പരിശോധിക്കാം. ആ സാധ്വിയായ ദ്വിജപത്നി പാര്‍വ്വതീദേവിയോട് പറഞ്ഞു എന്റെ ധര്‍മ്മ വര്‍ദ്ധകമായ വാക്കുകള്‍ പ്രീതിപൂര്‍വ്വം ശ്രവിച്ചാലും. ഇഹപരങ്ങളില്‍ ആനന്ദം പകരുന്നതും സുഖ പ്രദവുമാണ്. എന്റെവാക്കുകള്. ധന്യയായ പതിവ്രതയ്ക്കു സമം പൂജ്യയയായി മറ്റാരുമില്ല. ഭര്‍ത്താവിനെ പരമേശ്വരനെപ്പോലെ പൂജിക്കുന്നവള്‍ സകല ഭോഗങ്ങളും ഭുജിച്ച് ആനന്ദം അനുഭവിക്കും. സാവിത്രി, ലോപമുദ്ര, അരുന്ധതി ശാണ്ഡില്യ, അനസൂയ, ശതരൂപ, ലക്ഷ്മി, സ്വധാ, സതി, സംജ്ഞ, സുമതി, ശ്രദ്ധ, തുടങ്ങി നിരവധി പതിവ്രതകളുണ്ട്. ഇവരെല്ലാം പാതിവ്രത്യധര്മ്മത്താല് സര്‍വ്വരാലും പൂജ്യരായിത്തീര്ന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: