മേപ്പാടി:വയനാട്- നഞ്ചന്‍കോട് -നിലമ്പൂര്‍ റയില്‍വേ പാതയുടെനിര്മ്മാണത്തിനായി ഫണ്ട് നീക്കിവെച്ചതില്‍ അനുമോദിച്ച് ബിജെപി മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പാടി ടൗണില്‍ കേന്ദസര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തി.അറുപത് കൊല്ലം യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചിട്ടും വയനാടിന്റെ ചിരകാല സ്വപ്നമായ നിലമ്പൂര്‍ – നഞ്ചന്‍കോട് റയില്‍വേ പാതക്ക് ഓരു പ്രതീക്ഷയും ഉണ്ടായില്ല. ഓന്നര വര്‍ഷത്തെ മോഡി സര്‍ക്കാരിന്റെ ഭരണത്തില്‍ കേരളത്തില്‍ പല വികസന കാര്യങ്ങള്‍ക്കും തുടക്കം കുറിക്കുകയും ചെയ്തു. നടുവത്ത് ശ്രിനിവാസന്, കെ വിശ്വനാഥന്, രാധാകൃഷ്ണന്, ടി.പി. ശിവനന്ദന്, നരേന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: