ചെങ്ങന്നൂര്‍: സ്ത്രീധനവും ആഡംബരവുമില്ലാതെ ഒരേ വേദിയില്‍ അഞ്ച് യുവതീയുവാക്ക് മാംഗല്യം. മഹാദേവക്ഷേത്രത്തില്‍ ചെങ്ങന്നൂര്‍ മന്ത്രവിദ്യാപീഠത്തിന്റെ വാര്‍ഷിക ആഘോഷങ്ങുടെ ഭാഗമായിട്ടാണ് സമൂഹ വിവാഹം നടന്നത്.
ഇന്നലെ രാവിലെ 9.30ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ബി.സുരേഷ്കുമാര്‍ വധൂവരന്മാര്ക്ക് വസ്ത്രവും സ്വര്‍ണ്ണാഭരണങ്ങളും കൈമാറിയതോടെ വിവാഹ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പി.സി. വിഷ്ണുനാഥ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് മുഖ്യ പ്രഭാണം നടത്തി. യോഗക്ഷേമസഭ മുന്‍ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി.
മന്ത്രവിദ്യാപീഠം ആചാര്യന് റ്റി.ഡി.പി. നമ്പൂതിരി, ബിജെപി ദേശീയ സമിതിയംഗം പി.എസ.് ശ്രീധരന്‍പിള്ള, രാജന് മൂലവീട്ടില്‍, എം.വി. ഗോപകുമാര്‍, കെ.ജി.കര്‍ത്ത, ബി.കൃഷ്ണകുമാര്‍, കെ.ഷിബുരാജന്‍, ശോഭനാ ജോര്‍ജ്, സജി ചെറിയാന്, ഡി.വിജയകുമാര്‍, കെ.കെ. രാമചന്ദ്രന്‍നായര്‍, വി.എസ്. ഗോപാലകൃഷ്ണന്, ഗണേഷ് പുലിയൂര്, റ്റി.റ്റി. ഭാര്‍ഗവിടീച്ചര്‍, ശ്രീദേവി ബാലകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് 12.15ന് ദേവീനടയ്ക്കു മുന്നില്‍ ഒരുക്കിയ പന്തലില്‍വച്ച് താലിചാത്തി. വധൂവരന്മര് പരസ്പരം മാലയിട്ട് പുടവ കൈമാറിയതോടെ വിവാഹചടങ്ങുകള്‍ സമാപിച്ചു. തുടര്‍ന്ന് സമൂഹ സദ്യയും നടന്നു. വധൂവരന്മാരുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമുള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ മംഗളകര്മ്മത്തിന് സാക്ഷികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: