പെരിന്തല്‍മണ്ണ: അണികളെ പോലും അമ്പരിച്ച് കേന്ദ്രകമ്മറ്റിയംഗം എ.വിജയരാഘവനെ പെരിന്തല്‍മണ്ണയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം നീക്കം. എന്നാല്‍ ലീഗ് സ്ഥാനാര്‍ത്ഥി ആരെന്ന് ഉറപ്പിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കാന്‍ സാധ്യതയുള്ളു. പക്ഷേ, ഉറച്ച സിപിഎം അനുയായികള്‍ക്ക് പോലും ഈ തീരുമാനം ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് ഉറപ്പ്. കാരണം, തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങും മുമ്പ് തന്നെ മുന്് എംഎല്‍എ വി.ശശികുമാറിന്റെ പേരാണ് അണികളുടെ മനസില്‍. അതേസമയം വി.ശശികുമാര്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ ചില രണ്ടാംനിര നേതാക്കള്‍ രഹസ്യമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ആരും പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രം. കഴിഞ്ഞ മൂന്നുപ്രാവശ്യവും ശശികുമാര്‍ തന്നെയായിരുന്നു പെരിന്തല്‍മണ്ണയിലെ ഇടത് സ്ഥാനാര്‍ത്ഥി. അതില്‍ ഒരു ജയവും രണ്ട് തോല്‍വിയും. അതേസമയം പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കണമെന്ന ആവശ്യം പലകോണുകളില്‍ നിന്നായി ഉയരുന്നുമുണ്ട്. എന്നാല്‍ മന്ത്രി മഞ്ഞളാംകുഴി അലിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെങ്കില്‍ അതിനൊപ്പം നില്ക്കുന്ന പുതുമുഖങ്ങളാരും ഇടത് മുന്നണിയിലില്ലെന്നതാണ് സത്യം. ഈ സാഹചര്യത്തിലാണ് സിപിഎം കേന്ദ്രകമ്മറ്റിയംഗവും മുന്‍ എംപിയുമായിരുന്ന എ.വിജയരാഘവനെ പരിഗണിക്കുന്നത്. മലപ്പുറം ജില്ലക്കാരനാണെന്നത് വിജയരാഘവന് അനുകൂല ഘടകവുമാണ്. പക്ഷേ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മത്സരിച്ച് പരാജയപ്പെട്ട വിജയരാഘവനെ ഉടന്‍ തന്നെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നതിന്റെ ഔചിത്യമില്ലായ്മയും സിപിഎമ്മിനെ അലട്ടുന്നുണ്ട്. പക്ഷേ, മഞ്ഞളാംകുഴി അലിയെ നേരിടുമ്പോള്‍ വിജയം ഉറപ്പിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി വേണമെന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധമുണ്ട്. പക്ഷേ, മഞ്ഞളാംകുഴി അലിക്ക് പകരം ലീഗ് സ്ഥാനാര്‍ത്ഥി മറ്റാരെങ്കിലുമാണെങ്കില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി വിജയരാഘവന് പകരം പുതുമുഖമാകാനും സാധ്യതയുണ്ട്. പ്രത്യേകിച്ചും ലീഗ് വിമതനായി നഗരസഭാ മുന്‍പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂക്കിന്റെ രംഗപ്രവേശം ഇടത് മുന്നണി ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. പച്ചീരി ഫാറൂക്ക് മത്സരരംഗത്ത് ഉറച്ചു നിന്നാല്‍ ലീഗ് കോട്ടകളില്‍ വിള്ളല്‍ വീഴുമെന്നും മണ്ഡലം പിടിച്ചെടുക്കാമെന്നും ഇടത് മുന്നണി കണക്കുകൂട്ടുന്നു.
എന്തായാലും യുഡിഎഫ് സ്ഥാനാറ്ത്ഥി ആരെന്ന് ഉറപ്പിച്ച ശേഷമേ സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കൂ. യുഡിഎഫ് സ്ഥാനാര്‍ത്ഥി മഞ്ഞളാംകുഴി അലി ആണെങ്കില്‍ എ.വിജയരാഘവന് പ്രഥമപരിഗണന. പൊന്നാനി എംഎല്‍എ പി.ശ്രീരാമകൃഷ്ണനെ രണ്ടാമതായി പരിഗണിക്കും.
മഞ്ഞളാംകുഴി അലിക്ക് പകരം മറ്റാരെങ്കിലുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എങ്കില്‍ വി.ശശികുമാറിന് തന്നെ ആദ്യ പരിഗണന. ഡിവൈഎഫ്ഐ നേതാവ് സി.എച്ച്.ആഷിഖിനെ രണ്ടാമതായി പരിഗണിക്കും. അങ്ങാടിപ്പുറം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ റഷീദലിയാണ് ഈ പട്ടികയിലെ മൂന്നാമന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: