കോട്ടയം: മദ്യനിരേധനത്തെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ വരുന്ന തെരഞ്ഞടുപ്പില്‍ തോല്പിക്കണമെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസാപാക്യം. ‘തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ പാര്‍ട്ടികള്‍ മദ്യനയം പ്രഖ്യാപിക്കണംമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യ വര്‍ജ്ജനം കൊണ്ട് ഫലമുണ്ടാകില്ല. ഇപ്പോള്‍ കിട്ടിയിരിക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ ഇനിയൊരവസരം നമുക്ക് ലഭിക്കില്ലെന്നും സൂസാപാക്യം വ്യക്തമാക്കി.
കെസിബിസി മദ്യവിരുദ്ധ സമിതി വിളിച്ചുചേര്‍ന്ന 31 മദ്യവിരുദ്ധ സംഘടനകളുടെ സമ്മേളനത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം തിരഞ്ഞെടുപ്പ് നയം പ്രഖ്യാപിച്ചത്. മദ്യത്തെ അനുകൂലിക്കുന്നവരെ തോല്പിക്കാന് സംഘടിതമായി ശ്രമിക്കുന്നതില്‍ ഒരു തെറ്റുമില്ല. നിലവിലെ മദ്യനയത്തില്‍ നിന്ന് പിന്നോട്ടുപോകാന്‍ ആരെയും അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: