കാണ്‍പൂര്‍: കാണ്‍പൂരില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്കു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. സ്വാമി സഞ്ചരിച്ചിരുന്ന കാറിനു നേരെ ചീമുട്ടയും തക്കാളിയുമെറിഞ്ഞായിരുന്നു ആക്രമണം. ഇതുകൂടാതെ സ്വാമിക്കുനേരെ മഷിയെറിയുകയും കരിങ്കൊടി കാണിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കാണ്‍പൂര്‍ നവാബ്ഗഞ്ചിലെ വിഎസ്എസ്ഡി കോളേജിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. പിന്നീട് പോലീസെത്തിയാണ് വാഹനം കടത്തിവിട്ടത്. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളായ ഹര്‍പ്രകാശ് അഗ്നിഹോത്രി, ദേശീയ സെക്രട്ടറി അബ്ദുള്‍ മണ്ണ. കോര്‍പറേറ്റര്‍ അമോദ് ത്രിപാഠി, എന്നിവര്‍ക്ക് പരിക്കേറ്റു.
















