Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരേയൊരു പവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 09:29 pm IST
in Vicharam

‘കിസി കോ റിസര്‍വേഷന്‍ ചാഹിയേ തോ കിസി കോ ആസാദി ഭായ്. ഹമേ കുഛ് നഹി ചാഹിയേ ഭായ് ബസ് അപനി രസായി’’ മരണത്തിനുമുന്‍പ് അവസാനമായി ക്യാപ്ടന്‍ പവന്‍കുമാര്‍ ഫേസ്ബുക്കിലൂടെ ലോകത്തിന് നല്‍കിയ സന്ദേശമാണിത്. കശ്മീരിലെ പാംപോറിലായിരുന്നു പവന്‍കുമാര്‍. ഭാരതം നശിക്കുന്നതുവരെ പൊരുതാനിറങ്ങിയ പാക്ഭീകരന്മാര്‍ക്കെതിരെ ഒരുകൂട്ടം സൈനികരെയും നയിച്ചുകൊണ്ട് ആ ഇരുപത്തിരണ്ടുകാരന്‍ പാംപോറിലെ അതിശീതമേഖലയില്‍ യുദ്ധസജ്ജനായിരുന്നു.

അങ്ങകലെ തന്റെ നാട്ടില്‍, ഹരിയാനയിലെ ജിണ്ട് അടക്കമുള്ള മേഖലയില്‍ തന്റെതന്നെ സമുദായക്കാര്‍, ജാട്ട് വംശജര്‍ സംവരണത്തിന്റെ പേരില്‍ അക്രമമഴിച്ചുവിടുന്നതിന്റെ വാര്‍ത്തകള്‍ അവന്‍ കേട്ടിരുന്നു. ബസുകള്‍, റയില്‍പാളങ്ങള്‍, കുടിവെള്ള സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം തകര്‍ത്ത് അവര്‍ രാജ്യത്തിന്റെ ഭരണകൂടത്തെ വെല്ലുവിളിക്കുന്നത് പവന്റെ ഹൃദയത്തെ പൊള്ളിച്ചിരുന്നു. അതിനുമപ്പുറം താന്‍ പഠിച്ച വിദ്യാലയത്തില്‍, ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഒരു കൂട്ടമാളുകള്‍ പിറന്ന നാടിനെതിരെ പോര്‍വിളി മുഴക്കുന്നതും പവന്‍ കേട്ടു. അവര്‍ക്ക് ഭാരതത്തില്‍നിന്ന് സ്വാതന്ത്ര്യം വേണമത്രെ.

പാംപോറില്‍ തന്റെ തോക്കിന്‍കുഴല്‍ ലക്ഷ്യമിട്ട് കാത്തിരിക്കുന്ന ആ പാക്ഭീകരരുടെ ശബ്ദം താന്‍ പഠിച്ച കലാശാലയില്‍ മുഴങ്ങുന്നത് ക്യാപ്ടന്‍ പവന്‍കുമാറിനെ വേദനിപ്പിച്ചു. ആ വേദനയില്‍ നിന്നാണ് പവന്‍ കുറിച്ചത്, ‘ചിലര്‍ക്ക് സംവരണം വേണം, മറ്റ് ചിലര്‍ക്ക് സ്വാതന്ത്ര്യവും. ഭായ് എനിക്ക് ഒന്നും വേണ്ട, ഈ പുതപ്പ് ധാരാളം.’ രാജ്യത്തിന്റെ ആസാദിക്കെതിരെ ചതിയുടെ കാഞ്ചിവലിക്കാന്‍ കടന്നുകയറിയ ഭീകരര്‍ക്കെതിരെ പവന്‍ ധീരമായി പൊരുതി. അരാജകത്വത്തിന്റെ ലഹരി വിളയുന്ന ജെഎന്‍യു കാമ്പസില്‍ പാക്ഭീകരരുടെ ഉച്ചഭാഷിണികള്‍ നിലയ്‌ക്കാത്ത ആ രാത്രികളിലൊന്നില്‍ പാംപോറില്‍ പവന്‍ മരണത്തിന്റെ പുതപ്പണിഞ്ഞ് ഉറങ്ങി. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയ പാക്ഭീകരരെ ഒന്നൊഴിയാതെ കൊലപ്പെടുത്തിയതിന്റെ ആവേശമുണ്ടായിരുന്നു വീരബലിദാനി പവന്‍കുമാറിന്റെ ചേതന വറ്റാത്ത ശരീരവുമായി ജിണ്ടിലെ വീട്ടുമുറ്റത്തേക്ക് കടന്നുവന്ന ആ സൈനികദളത്തിന്.

ആണായും പെണ്ണായും ആകെയുണ്ടായിരുന്ന പ്രതീക്ഷയാണ് ത്രിവര്‍ണപതാക പുതച്ച് രജ്ബീര്‍സിംഗ് എന്ന അച്ഛന് മുന്നിലെത്തിയത്. എന്നിട്ടും അദ്ദേഹം ഒരു തുള്ളി കണ്ണീര്‍ പൊഴിച്ചില്ല. ‘ഒരേയൊരു മകന്‍. അവനെ ഞാന്‍ സൈന്യത്തിന് നല്‍കി. അവനെ ഞാന്‍ എന്റെ നാടിന് നല്‍കി. എന്നേക്കാള്‍ അഭിമാനിയായ ഒരച്ഛന്‍ വേറെയുണ്ടാകുമോ?’’ 1993 ജനുവരി 15നാണ് പവന്‍ പിറന്നത്. അത് ഒരു സൈനികദിനമായിരുന്നു. രാഷ്‌ട്രത്തിനായി പവനെ വളര്‍ത്തുകയായിരുന്നു രജ്ബീര്‍സിംഗ ്. 2013 ഡിസംബര്‍ 14ന് പവന്‍ സൈന്യത്തില്‍ ചേര്‍ന്നു. ധീരനായ പോരാളിയെന്ന് മേലധികാരികള്‍ പുകഴ്‌ത്തി. വിജയിച്ചേ പവന്‍ മടങ്ങിയിട്ടുള്ളൂ. ഇക്കുറിയും അതുതന്നെ സംഭവിച്ചു.

പാംപോറിലെ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് നുഴഞ്ഞുകയറിയ മൂന്ന് ഭീകരരെ ഇല്ലാതാക്കാന്‍ നാല്‍പത്തെട്ട് മണിക്കൂര്‍ തുടര്‍ച്ചയായി പൊരുതേണ്ടിവന്നു പവനും കൂട്ടര്‍ക്കും. പവനടക്കം അഞ്ച് സൈനികര്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നു. ക്യാപ്ടന്‍ തുഷാര്‍മഹാജന്‍, ലാന്‍സ്‌നായിക്ക് ഓംപ്രകാശ്, സിആര്‍പിഎഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ ബോലാസിങ്, ആര്‍.കെ. റാണാ എന്നിവരാണ് ബലിദാനികളായ മറ്റുള്ളവര്‍. പാംപോറിലെ ഇഡിഐയില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ക്ക് പിന്തുണയുമായി ജെഎന്‍യു കാമ്പസിന് സമാനമായ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയതായി സൈനികവൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യമായിരുന്നു ആ ഭീകരരുടെയും ആവശ്യം!

പവന്‍ കുറിച്ച അവസാനത്തെ ആ വരികള്‍ ജെഎന്‍യു കാമ്പസിലെ ഇരുളില്‍ നുഴഞ്ഞുകയറി ഒളിച്ചിരുന്ന ആ ഭീകരസംഘങ്ങള്‍ക്കുള്ള ഒരു പൂര്‍വവിദ്യാര്‍ത്ഥിയുടെ മറുപടിയാണ്. രാജ്യത്തിനുവേണ്ടി പൊരുതി മരിച്ച ധീരസൈനികര്‍ക്കുവേണ്ടി ഒരു നിമിഷത്തെ മൗനം ആചരിച്ച് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള വിവേകബുദ്ധി കാട്ടാത്തവര്‍, ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ആട്ടിന്‍ തോലിനുള്ളിലെ ചെന്നായ്‌ക്കള്‍, പാര്‍ലമെന്റിനുള്ളിലും പുറത്തും രാജ്യദ്രോഹികള്‍ക്കായി മുദ്രാവാക്യങ്ങളും ചര്‍ച്ചകളും പൊലിപ്പിക്കുന്നവര്‍…. അവര്‍ക്ക് പവന്‍കുമാറിനെക്കുറിച്ച് സംസാരിക്കാന്‍ നേരമുണ്ടാവില്ല. അഫ്‌സല്‍ഗുരുവും ഹഫീസ് സെയ്ദും മുതല്‍ ഒമര്‍ ഖാലിദും കന്നയ്യകുമാറും വരെയുള്ളവരാണ് അവര്‍ക്ക് സ്വാതന്ത്ര്യസമരപോരാളികള്‍.

പവന്‍കുമാറും കൂട്ടരും ഉതിര്‍ത്ത വെടിയുണ്ടകള്‍കൊണ്ട് തലച്ചോര്‍ തകര്‍ന്നുപോയ മൂന്ന് ഭീകരന്മാരുടെ അനുസ്മരണപരിപാടികള്‍ നടത്താനുള്ള ആവിഷ്‌കാരധീരതകൂടി രാഹുലും രാജയും യെച്ചൂരിയും കൈപിടിച്ചുനടത്തുന്ന ഈ ഭീരുക്കള്‍ക്കുണ്ടാവുമ്പോഴേ എല്ലാം പൂര്‍ണമാവൂ.

ഭാരതം നശിക്കുന്നതുവരെ പൊരുതുമെന്നാണ് ജെഎന്‍യുവിലെ അഫ്‌സല്‍ വൈറസുകള്‍ പുലമ്പിയത്. കാശ്മീരിനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും പുറമേ കേരളത്തിനും സ്വാതന്ത്ര്യം വേണമെന്നും അവിടെ മുറവിളി മുഴങ്ങി. ഇതാദ്യമായല്ല ജെഎന്‍യുവില്‍ ഈ ഭീകരസംഘം വിളയാടുന്നത്. പക്ഷേ ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ സംവിധാനം രാജ്യദ്രോഹികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി മുന്നോട്ടുവരുന്നത്.

അതാണ് പ്രശ്‌നം. ജെഎന്‍യുവിലെ ആസാദി മുദ്രാവാക്യം താനും ഏറ്റുവിളിക്കുമെന്ന് പ്രകാശ് കാരാട്ടിന്റെ ഭാര്യ കേരളത്തില്‍ പറയുന്നതുകേട്ടു. എന്നിട്ടിപ്പോള്‍ വിളിച്ച കേമന്മാരെല്ലാം മാളത്തിലൊളിക്കാനുള്ള തിടുക്കത്തിലാണ്. തങ്ങളാരും മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും പുറത്തുനിന്നുവന്ന ആരൊക്കെയോ ആണ് അപ്പണി കാണിച്ചതെന്നും മുന്‍ സിമി ഭീകരന്റെ മകനും അഫ്‌സല്‍ഗുരു ഫാന്‍സ് അസോസിയേഷന്‍ നേതാവും കേരളത്തിലെ ഇടതുപക്ഷക്കാരുടെ ആരാധ്യസഖാവുമായ ഒമര്‍ ഖാലിദ് അടക്കമുള്ളവര്‍ ആണയിട്ട് നിലവിളിക്കുകയാണ്. വേണമെങ്കില്‍ ഇത് സംബന്ധിച്ച് പാക്കിസ്ഥാനില്‍നിന്ന് ഹാഫിസ് സെയ്ദിന്റെ ഒരു സാക്ഷ്യപത്രംകൂടി തരപ്പെടുത്താനിടയുണ്ട്.

ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളുടെ രാജ്യദ്രോഹം പണ്ടേ കുപ്രസിദ്ധമാണ്. പക്ഷേ കേരളത്തിലെ ചില ചാനല്‍പ്രഭുക്കന്മാരുടെ അഞ്ചാംപത്തിപ്പണിയാണ് ദയനീയം. നാടിനും സംസ്‌കാരത്തിനും എതിരെ എന്ത് കോപ്രായം അരങ്ങേറിയാലും അതിന് പ്രൈംടൈമില്‍ ഇടം നല്‍കി വാര്‍ത്താവതാരക വേഷങ്ങള്‍ നടത്തുന്ന തിമിര്‍പ്പിനെക്കുറിച്ച് എന്തുപറയാനാണ്. ജെഎന്‍യുവും പട്യാലക്കോടതിയും കാമ്പസിനുള്ളില്‍ ഇരുട്ടില്‍ ഒളിച്ചിരിക്കുന്ന അഫ്‌സല്‍പ്രേമികളുമൊക്കെ മാറാതോരോ ചാനലിലും ആവേശക്കാഴ്ചകളായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ ദല്‍ഹിയില്‍ പതിനായിരക്കണക്കിന് പൂര്‍വസൈനികര്‍ നടത്തിയ ദേശസ്‌നേഹറാലി അവര്‍ കണ്ടതേയില്ല.

രാജ്യത്തുടനീളം സര്‍വകലാശാലാകാമ്പസുകളില്‍ ഉയര്‍ന്ന ദേശീയതയുടെ മുദ്രാവാക്യങ്ങള്‍ക്ക് അവര്‍ ചെവികൊടുത്തില്ല. അമീര്‍ഖാനും ഷാറുഖ് ഖാനുംവേണ്ടി വാവിട്ടുനിലവിളിച്ചവര്‍ മോഹന്‍ലാലിനെയും മഹേന്ദ്രസിങ് ധോണിയെയും അനുപംഖേറിനെയും കേള്‍ക്കാനോ കാണാനോ കൂട്ടാക്കിയില്ല. ഇന്‍ഡോറില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ ദേശീയപതാക ഉയര്‍ത്തി പ്രതിഷേധിക്കാന്‍ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസ് സംഘത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മധുരപലഹാരം നല്‍കി വരവേല്‍ക്കുന്നത് അവര്‍ക്ക് കണ്ടുനില്‍ക്കാനായില്ല.

പവന്‍കുമാറിന്റെ ബലിദാനവും അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റും അവര്‍ കാണാന്‍കൂട്ടാക്കാത്തത് ഭയംകൊണ്ടാണ്. രാജ്യത്തിന്റെ ഭരണകൂടത്തിനെതിരെ നട്ടാല്‍കിളിര്‍ക്കാത്ത നുണകള്‍ പടച്ചുവിടുന്നതും പ്രചരിപ്പിക്കുന്നതും ഭയംകൊണ്ടാണ്. ഇത്രകാലം പറഞ്ഞുപ്രചരിപ്പിച്ച നുണകള്‍ അവരെ തിരിഞ്ഞുകൊത്തുമെന്ന ഭയം. അതുകൊണ്ട് അവര്‍ ജെഎന്‍യുവിലെയും പാംപോറിലെയും അഫ്‌സല്‍ വൈറസുകള്‍ക്കൊപ്പം ആസാദി മുദ്രാവാക്യം വിളിക്കട്ടെ. നമുക്ക് ക്യാപ്ടന്‍ പവന്‍ കുമാറിനൊപ്പം മരണത്തിന്റെ പുതപ്പണിഞ്ഞ് കടന്നുപോയവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.