കൊച്ചി: കെഎസ്എഫ്ഇയുടെ പ്രഥമ മഹിളാ ബ്രാഞ്ച് കടവന്ത്രയില്‍ പ്രൊഫ. കെ.വി.തോമസ് എംപി ഉദ്ഘാടനം ചെയ്തു. ബെന്നി ബഹനാന് എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. ആദ്യ ചിട്ടി ഉടമ്പടിയുടെ വിതരണം ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍ നിര്‍വഹിച്ചു. കെഎസ്എഫ്ഇയുടെ സാമൂഹ്യ മാധ്യമങ്ങളുടെ പ്രകാശനം വി സ്റ്റാര്‍ എം.ഡി. ഷീല കൊച്ചൗസേഫ് നിര്‍വഹിച്ചു.
കെഎസ്എഫ്ഇ ചെയര്മാന് പി.ടി.ജോസ്, എംഡി ജോഷിപോള്‍ വെളിയത്ത്, ഡയറക്ടര്‍മാരായ എം.എം. ഫ്രാന്‍സിസ്, ടോമി കെ.തോമസ്, തോമസ് പി. കുരുവിള, എറണാകുളം കോ-ഓപ്പറേറ്റീവ് ഹൗസ് കണ്‍സ്ട്രക്ഷന്‍ സൊസൈറ്റി പ്രസിഡന്റ് സെബാസ്റ്റ്യന്‍ സി.കാപ്പന്, കൊച്ചി നഗരസഭാ കൗണ്‍സിലര്‍മാരായ ആന്റണി പൈന്നുതറ, ജോണ്സണ് പാട്ടത്തില്‍, ബിജെപി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: