ന്യൂദല്‍ഹി: വാടക ഗര്‍ഭധാരണത്തിന് നിയന്ത്രണം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.. വിദേശികള്‍ക്ക് വാടക ഗര്‍ഭധാരണം അനുവദിക്കില്ലെന്നും ഇത് ഭാരതീയരായ ദമ്പതിമാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും സത്യവാങ്മൂലത്തിലുണ്ട്.
വാടക ഗര്‍ഭധാരണത്തിന്റെ തലസ്ഥാനമായി ഭാരതത്തെ മാറ്റാന്‍ അനുവദിക്കില്ലെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉന്നതതല ചര്‍ച്ചയില്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം. വ്യവസായമെന്ന നിലയില്‍ ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്നതിനെതിരെ നിയമം കൊണ്ടുവരും. ഇന്ത്യന്‍ ദമ്പതികള്‍ വാടക ഗര്‍ഭധാരണത്തിന് അപേക്ഷ സമര്‍പ്പിച്ചാല്‍ വിദഗ്ദ സമിതി പരിശോധിച്ചതിന് ശേഷം മാത്രമെ അനുമതി നല്‍കുകയുള്ളൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വാടക ഗര്‍ഭധാരണം നിയന്ത്രിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കരട് ബില്‍ തയ്യാറാക്കിയിട്ടുണ്ട്. കുട്ടികള്‍ ഉണ്ടാകില്ലാത്തവര്‍ത്ത് വാടക ഗര്‍ഭധാരണമാര്‍ഗം സ്വീകരിക്കാന്‍ അനുവാദം നല്കുന്നുണ്ട്. എന്നാല്‍, ഇത് സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുകയും വാടക ഗര്‍ഭധാരണ തലസ്ഥാനമായി ഇന്ത്യ മാറുകയും ചെയ്തതോടെയാണ് പുതിയ നിയമത്തിനായി സര്‍ക്കാര്‍ നീക്കമാരംഭിച്ചത്.
വാണിജ്യപരമായ ഗര്‍ഭധാരണം നിയന്ത്രിക്കാനും തടയാനും നിലവില്‍ നിയമസാധുതയില്ലെന്ന് ജസ്റ്റീസ് രാജന്‍ ഗൊഗോയ്, എന്‍.വി. രമണ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
















