Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കൈ കഴുകാന്‍ മടിക്കുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 06:08 pm IST
in Varadyam

വയ്യാവേലിചുമക്കാതെ കൈകഴുകി സ്ഥലംവിടുന്നതുതന്നെയാണ് ബുദ്ധിയെന്ന് എല്ലാവര്‍ക്കുംഅറിയാം. പക്ഷ കൈകഴുകാന്‍ മറന്നാല്‍ വഴിയെപോയ വയ്യാവേലി ചുമലിലേറുമെന്ന് ഓര്‍ക്കുക.

വെള്ളംകൊണ്ട് കൈകഴുകുന്ന കാര്യത്തില്‍ നമുക്കൊക്കെ വല്ലാത്ത മറവിയാണ്. അഥവാ മടിയാണ്. അക്ഷരങ്ങളുടെ കാര്യത്തിലെസാക്ഷരത വൃത്തിയുടെ കാര്യത്തില്‍ കാണാനുമില്ല. ഇക്കാര്യം ലൈവ ്ആയി കണ്ടനുഭവിക്കണമെങ്കില്‍ നഗരത്തിലെ കല്യാണമണ്ഡപത്തിലെത്തിയാല്‍മതി. കല്യാണഹാളില്‍ മിക്കപ്പോഴുംബസ്‌യാത്ര ചെയ്താവും നാമെത്തുക. അകത്തെത്തിയാല്‍ പിന്നെ ഹസ്തദാനത്തിന്റെ തിരക്കാണ്. പെണ്ണിന്റെ അച്ഛനും വരനും വധുവിനുമെന്നുവേണ്ട പാണ്ഡുരോഗം ബാധിച്ച മുതുമുത്തച്ഛന്‍വരെ. കന്യാകുമാരിയില്‍ നിന്നു തീവണ്ടിയാത്രചെയ്തുവരുന്ന വലിയമ്മാവനും നല്‍കും നല്ലൊരു ഷെയ്‌ക്ക്-ഹാന്‍ഡ്. അപ്പോഴാവും നാദസ്വരവും തകിലും ഉച്ചസ്ഥായിയിലെത്തുക. സീതാകല്യാണം പൊടിപൊടിക്കുക. കഴുത്തില്‍ മിന്നുകെട്ടി വധുവും വരനും തിരിയും മുന്‍പുതന്നെ അതിഥികള്‍ ഒറ്റയോട്ടമാണ്. നേരെ സദ്യാലയത്തിലേക്ക്. അവിടെ ആദ്യം കാണുന്ന കസേരയില്‍ മറിഞ്ഞുവീണുകഴിയുന്നതോടെ നമുക്ക് ശ്വാസം നേരെ വീഴും. ഹാവൂ! സീറ്റൊപ്പിച്ചെടുത്തു.

അപ്പോഴെക്കും.ഇലയില്‍ചോറുനിറഞ്ഞിരിക്കും. പിന്നെ അടുത്ത പാച്ചിലാണ്ആദ്യം ഉണ്ടെണീറ്റ് സ്ഥലംവിടാന്‍. ഇങ്ങനെ സ്ഥലംവിടുന്നവരുടെ എണ്ണം ഏറെയാണ് മലയാളനാട്ടില്‍. ഇങ്ങനെ കൈകഴുകാന്‍ വെള്ളംവേണ്ട. ഉള്ളില്‍നാണം അരുതെന്നുമാത്രം.

അതിനിടയില്‍ കൈകഴുകുന്ന കാര്യം ഓര്‍ക്കാന്‍ ആര്‍ക്കാണു സമയം. വൃത്തിയുടെനാടാണ് കേരളമെന്നാണ് പഴയകഥ. സാക്ഷരതയുടെ നാടാണ് കേരളമെന്ന് കണക്കുകള്‍. പക്ഷേ നൂറുകിലോമീറ്റര്‍ തീവണ്ടിയില്‍ യാത്രചെയ്ത് എത്തിയവനും നൂറിലേറെ പേര്‍ക്കു കൈകൊടുത്തവനും കക്കൂസിലെത്തികാര്യം സാധിച്ചവനും ഊണിനുമുന്‍പ് കൈകഴുകുന്നതു മറക്കും. ആര്‍ക്കും സമയമില്ല. പക്ഷേ ദോഷംപറയരുത്- ഉണ്ടുകഴിഞ്ഞാല്‍ ഒന്നാംതരമായി കൈകഴുകും. തകര്‍പ്പന്‍ പ്രകടനത്തില്‍ അടുത്ത ടാപ്പിന്റെ മുന്നില്‍ നില്‍ക്കുന്ന നിരപരാധിയുടെ മുഖത്തുമെത്തും ആവശ്യത്തിലേറെ വെള്ളത്തുള്ളികള്‍… പക്ഷേ ഓരോ ചോറുരുളയും അകത്തുപോകുമ്പോഴും നാമറിയാതെ കുറേയേറെ ശത്രുക്കള്‍നമ്മുടെ ഉള്ളില്‍ പ്രവേശിക്കുന്നു. അക്കാര്യം ആരും ഓര്‍മ്മിക്കാറുമില്ല. വൃത്തിയായി കഴുകാത്ത ഒരാളുടെ കൈവെള്ളയില്‍ ഒരുകോടി വൈറസുകളും പത്തുലക്ഷം ബാക്ടീരിയകളും കുടിപാര്‍ക്കുന്നുണ്ടെന്നാണ് ശാസ്ത്രം.

ഇവ അകത്തുചെന്നാലുണ്ടാകുന്ന ഗുലുമാലുകള്‍ ചില്ലറയല്ല. വയറിളക്കം, ടൈഫോയ്ഡ്, വിര, മഞ്ഞപ്പിത്തം, എച്ച്-1, എന്‍-1, എബോള, നേത്ര-ത്വക്‌രോഗങ്ങള്‍ അങ്ങനെപോകുന്നു രോഗപ്പട്ടിക. ഇനി സോപ്പിട്ടുകൈകഴുകിയാലോ രോഗാണുകൂട്ടത്തില്‍ മുക്കാലേ മുണ്ടാണിയും പമ്പകടക്കുമെന്ന് യൂണിസെഫ് വിദഗ്ധര്‍പറയുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഭക്ഷണത്തിനു മുമ്പും സോപ്പിട്ട് കൈ കഴുകണം. ഡയേറിയ അഥവാ വയറിളക്ക സാധ്യത 21 ശതമാനം കണ്ട്കുറയും. ന്യുമോണിയ പോലുള്ള ശ്വാസകോശ രോഗസാധ്യത 21 ശതമാനം കുറയും. ബാക്ടീരിയ -വൈറല്‍ രോഗസാധ്യത 44 ശതമാനവും. അതുമൂലമുണ്ടായേക്കാവുന്ന മരണനിരക്ക് 70 ശതമാനവും കുറയുമെന്ന്‌ലോകസര്‍വേകള്‍.

പക്ഷേപറഞ്ഞിട്ടെന്തു കാര്യം കക്കൂസില്‍പോയിവരുന്നവരും ആഹാരത്തിനിരിക്കുന്നവരുംസോപ്പിട്ടുകൈകഴുകുന്നില്ല. ഇക്കാര്യം നാട്ടിലെങ്ങും മാത്രമല്ല നാട്ടിനുപുറത്തും പാട്ടായെന്നത് മറ്റൊരു നാണക്കേട്. അതുകൊണ്ടാവണംലോകാരോഗ്യസംഘടനയുടെ കീഴിലുള്ള യൂണിഫെഡ് കൈകഴുകല്‍ പ്രചരണം നമ്മുടെ കൊച്ചുകേരളത്തിലും ശക്തമാക്കിയത്.’ശുചിത്വത്തിനുവേണ്ടികയ്യുയര്‍ത്തുക എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തെ 40 ലക്ഷം സ്‌കൂള്‍കുട്ടികളെ വൃത്തിയായികൈകഴുകാന്‍ പഠിപ്പിക്കാനാണ് യൂനസ്‌കോ പദ്ധതിയിട്ടത.്‌സോപ്പുകൊണ്ട് ആഗോള കൈകഴുകല്‍ എന്നതായിരുന്നു പ്രചരണത്തിന്റെ തീം. പദ്ധതികാലം കഴിഞ്ഞു. കഴിക്കും മുന്‍പ് കൈകഴുകാന്‍ എത്രപേര്‍ പഠിച്ചുവെന്നതാണ് കാതലായചോദ്യം. പക്ഷേ മുതിര്‍ന്നവരെകണ്ടല്ലേ കുട്ടികള്‍പഠിക്കുന്നത് എന്ന്ഒരുചോദ്യവുംകൂടി ശേഷിക്കുന്നുണ്ട്.

കക്കൂസില്‍പോയിവരുമ്പോഴും ഊണിനൊരുങ്ങുമ്പോഴുമൊക്കെ കൈ സോപ്പിട്ടു കഴുകിയില്ലെങ്കില്‍ എങ്ങനെയിരിക്കുമെന്ന്കുട്ടികളെപഠിപ്പിക്കാന്‍ അള്‍ട്രാവയലറ്റ് ടോര്‍ച്ചുമായാണ് യൂനെസ്‌കോ വന്നത്. അതടിക്കുമ്പോള്‍ കാണാം കൈയില്‍ അണുക്കളുടെ വന്‍ കോളനി. വെറുതെ വെള്ളം കൊണ്ടു മാത്രം കഴുകിയാല്‍ മിക്കവയും പോവില്ല. സോപ്പുതന്നെവേണം. അണുവിനുപുറമെ ചെളിയും ഗ്രീസും ലോഹാംശവുമൊക്കെ പോവാനുംസോപ്പുവെണം. ഇനി സര്‍ക്കാരിനും കടന്നുവരാം ഈ രംഗത്തേക്ക്. സ്വച്ഛകരങ്ങള്‍ എന്നൊരുപദ്ധതിയുമാവാം. മേനിവെളുത്ത ഒരുതാരസുന്ദരിയെ ബ്രാന്‍ഡ് അംബാസിഡറുമാക്കാം. ബദല്‍ഗ്രൂപ്പുകാര്‍ക്കുമുണ്ട് ഒരു സ്‌കോപ്പ്. കുത്തക മുതലാളിമാരുടെ സോപ്പുല്‍പ്പന്നങ്ങളുടെ വില്‍പ്പന കൂട്ടാനുള്ള ഹിഡന്‍അജണ്ടയ്‌ക്കെതിരെ കൂട്ടയോട്ടമോഏകദിനനിരാഹാരമോ ഒക്കെ… അഭിപ്രായ സ്വാതന്ത്ര്യമാണല്ലോ നാം ഭാരതീയരുടെ പരമമായ സമ്പത്ത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.