എന്തിന്നു സദ്കവേ ‘അഹ’മെന്ന കാവ്യത്തില്‍
‘അഹ’മെത്ര ദിവ്യമെന്നറിഞ്ഞിട്ടുമെന്തിനോ
മാറാന്‍ മടികാട്ടുമേതോ ശ്യാമ പ്രത്യയ
ശാസ്ത്രകണ്ണാടി നിന് തിമിരമായ് തീര്‍ന്നുവോ
‘അഹമെന്ന വാക്കിനെ വെറുക്കുന്നു’ നീയെന്ന
സന്ദിഗ്ദ്ധമായിപ്പറഞ്ഞത് സത്യമോ?
‘ഏറെ അശ്ലീലമാണഹം’ എന്നു നീ പാടിയത
റിവിന്റെയുറവുകള് വറ്റി വരണ്ടപ്പഴോ
എന്തിന്നഹമെന്ന വാക്കിനെ വെറുത്തു നീ
അഹമില്ലയെങ്കിലീ നീയില്ല ഞാനില്ല
എന്നഹം നിന്നഹമാണെന്നൊരറിവുള്ളില്
അറിയാതെയെങ്കിലും ഉണരാതിരിക്കുവാന്‍
അവസാനനിദ്രതന് മുമ്പ് നിന് തൂലികയില്‍
വെറുപ്പിന്റെ കാര്‍മഷി പടര്ത്തിയതെന്തിനോ?
കാര്‍മുകില്‍ വര്‍ണ്ണന്റെ കറുപ്പിന് അഴകിനെ
ആടിവാര് മുകിലിന്റെ ശ്യാമാഭ നിഴലിനെ
പ്രണയിച്ച കാവ്യാംഗന വീണ്ടുമീ ഭൂമിയില്‍
അഹമെന്നയറിവിന്റെയന്തരാര്ത്ഥം തേടി,
അണയട്ടെ നിന്റെ തീരാക്കടം വീട്ടുവാന്
‘അഹ’മാം കവിതതന്‍ നേരില്‍ നീരാടുവാന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: