കൊച്ചി: കേരളത്തിന്റെ റെയില്‍വെ വികസനത്തിന് ആയിരം കോടിക്ക് മുകളില്‍ തുക ലഭിച്ച ഏക ബജറ്റാണ് കഴിഞ്ഞ ദിവസം സുരേഷ് പ്രഭു അവതരിപ്പിച്ചതെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി.തോമസ്.
ശബരിപ്പാതയ്ക്ക് 40 കോടി അനുവദിച്ചതിന്റെ കൂടെ സംസ്ഥാന വിഹിതം കൂടിയാകുമ്പോള്‍ 80 കോടിയാകും. 18 വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുന്ന ശബരിപാത താമസിയാതെ യാഥാര്‍ഥ്യമാകും. മറ്റു റെയില്‍ പാതകള്‍ക്കും തുക അനുവദിച്ചതോടെ ഒരിഞ്ചു റെയ#േില് പാതയില്ലാത്ത വയനാട്, ഇടുക്കി ജില്ലകളിലും റെയില്‍ ലൈനുണ്ടാകും. റെയില്‍വെ നവീകരണം, പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം എന്നിവയ്ക്ക് ചരിത്രത്തിലൊരിക്കലും ലഭിക്കാത്ത തുകയാണ് അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുദ്ര പദ്ധതി പ്രകാരം നവസംരംഭകര്‍ക്കും ചെറുകിട ബിസിനസുകാര്‍ക്കും പത്തു ലക്ഷം രൂപ വരെ ലോണ്‍ നല്കാന് ബാധ്യസ്ഥരായ പല ബാങ്കുകളും പദ്ധതി അട്ടിമറിക്കുകയാണ്. ഇതിനെതിരെ കേന്ദ്രധനമന്ത്രിയ്ക്കും റിസര്‍വ് ബാങ്കിനും പരാതി നല്‍കുമെന്നും പി.സി. തോമസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: