Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2016, 09:58 pm IST
in Samskriti

നാഹം ഗൃഹം കരിഷ്യാമി ദുഃഖദം സര്‍വ്വഥാ പിത:

വാഗുരാദൃശം നിത്യം ബന്ധനം സര്‍വദേഹിനാം

ധനചിന്താതുരാണാനാം ഹി ക: സുഖം താത ദൃശ്യതേ

സ്വജനൈ: ഖലു പീഡ്യന്തേ നിര്‍ദ്ധനാ ലോലുപാ ജനാ:

ശ്രീശുകന്‍ പറഞ്ഞു: പിതാവേ, ഞാന്‍ ദുഃഖമയമായ ഗൃഹസ്ഥാശ്രമം സ്വീകരിക്കുകയില്ല. കിളികളെപ്പിടിക്കാന്‍ വേടന്‍ നീട്ടിയെറിയുന്ന വലയെന്നപോലെ മനുഷ്യരെ തടഞ്ഞു നിര്‍ത്തുന്നത് ഗൃഹമല്ലേ? ധനത്തെപ്പറ്റിത്തന്നെ ചിന്തിച്ചു വിഷമിക്കുന്നവര്‍ക്ക് സുഖമെവിടെ? വിഷയലോലുപരെ സ്വജനങ്ങള്‍ പോലും പീഡിപ്പിക്കുന്നു. മൂവുലകിലെ സമ്പത്ത് മുഴുവനും ഉണ്ടെങ്കിലും ഇന്ദ്രനായാല്‍പ്പോലും യാതൊരു ചുമതലകളുമില്ലാത്ത ഭിക്ഷാംദേഹിയെപ്പോലെ അവരൊന്നും സുഖികളല്ല. തപസ്സുചെയ്യുന്ന മുനിയെക്കണ്ടാല്‍ ഇന്ദ്രന്റെയുള്ളില്‍ ഉടനെതന്നെ അസൂയ തുടങ്ങുകയായി. ആ തപസ്സിനു വിഘ്‌നമുണ്ടാക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ആരായുകയായി.

ലോകസുന്ദരിയായ ലക്ഷ്മീദേവിയെ കിട്ടിയിട്ടും മഹാവിഷ്ണുവിനുള്ളത് സുഖജീവിതമൊന്നുമല്ല. എപ്പോഴും ദൈത്യന്മാരോടു പോരാടണം എന്നുള്ളതുകൊണ്ട് ഭഗവാനും സമാധാനമില്ല. ശങ്കരന്റെ കാര്യവും വിഭിന്നമല്ല. തപസ്സുചെയ്യുന്നു, അസുരന്മാരോട് യുദ്ധം ചെയ്യുന്നു, എന്നിട്ടും സുഖമൊട്ടില്ലതാനും. വിഷയാസക്തനായ ധനവാന്‍ സുഖിക്കുന്നില്ല. ധനമില്ലെങ്കില്‍പ്പിന്നെ പറയുകയും വേണ്ട. അങ്ങയുടെ പുത്രനായ എന്നെ അറിഞ്ഞുകൊണ്ട് സംസാരമെന്ന ഘോരകാനനത്തിലേയ്‌ക്ക് പറഞ്ഞയക്കാന്‍ എന്താണിത്ര തിടുക്കം? ദുഃഖം പലവിധമാണ്. ജന്മദുഃഖം, ജരാദുഃഖം, മരണദുഃഖം, ഗര്‍ഭത്തില്‍ക്കിടക്കുന്നതിന്റെ ദുഃഖം, മാത്രമല്ല, കാമലോഭാദികള്‍ കൊണ്ടുള്ള ദുഃഖവും, യാചിക്കേണ്ടിവരുമ്പോഴുള്ള അഭിമാനിയുടെ ദുഃഖവും മനുഷ്യര്‍ അനുഭവിക്കുന്നു. അന്യരുടെ ധനത്തിലുള്ള ആശയാണ് ഏറ്റവും വലിയ ദുഃഖം. ബ്രാഹ്മണര്‍ ബുദ്ധിബലത്താലല്ല ജീവിക്കുന്നത്, മറ്റുള്ളവരില്‍ നിന്നും ദക്ഷിണ വാങ്ങിയാണ്. അപ്പോള്‍പ്പിന്നെ വേദശാസ്ത്രാദികള്‍ പഠിച്ചവര്‍ പോലും സമ്പത്തുള്ളവനെ സ്തുതിക്കാന്‍ നിര്‍ബന്ധിതനാവുന്നു.

എന്നാല്‍ ഒറ്റത്തടിയാണെങ്കില്‍ എന്തെങ്കിലും കായും കിഴങ്ങുമൊക്കെ പറിച്ചു തിന്നു വിശപ്പടക്കാം. ഭാര്യാപുത്രാദികളെ പോറ്റി വളര്‍ത്തുന്നതില്‍ സുഖമെവിടെ? എനിക്ക് ജ്ഞാനശാസ്ത്രവും യോഗവും പഠിച്ചാല്‍ മതി. കര്‍മ്മകാണ്ഡത്തില്‍ എനിക്ക് രുചിയില്ല. പ്രാരാബ്ധം, സഞ്ചിതം, വര്‍ത്തമാനം എന്നീ മൂന്നുവിധ കര്‍മ്മങ്ങളും വേരോടെ ഇല്ലാതാവാന്‍ വേണ്ട മാര്‍ഗ്ഗം അങ്ങെനിക്ക് ഉപദേശിക്കണം. നാരികള്‍ അട്ടയെപ്പോലെയാണ്. രക്തം കുടിക്കുന്ന കാര്യം പീഡിതന്‍ അറിയുകപോലുമില്ല. ഭോഗം കൊണ്ട് വീര്യം, കുടിലഭാഷണം കൊണ്ട് ധനം, പിന്നെ മനസ്സ് ഇവയെല്ലാം അപഹരിക്കുന്നവളാണ് ഭാര്യ. ഭാര്യ നിദ്രാസുഖത്തെ നശിപ്പിക്കുന്നു. നരന്റെ ജന്മം ദുഃഖിക്കാന്‍ വിധിക്കപ്പെട്ടതാണ്, സുഖിക്കാനല്ലതന്നെ.

സൂതന്‍ പറഞ്ഞു: ശുകന്റെ ഇങ്ങനെയുള്ള വാദമുഖങ്ങള്‍ കേട്ട് വ്യാസന്‍ ചിന്താകുലനായി. ദുഃഖത്താല്‍ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു. ദേഹം വിറച്ചു. ഇതുകണ്ട് അത്ഭുതസ്തബ്ധനായി ശുകന്‍ ചോദിച്ചു: വേദാന്തവിജ്ഞാനം നിറഞ്ഞ എത്രയെത്ര കൃതികള്‍ അങ്ങ് രചിച്ചു! അങ്ങനെയുള്ള മഹാവിദ്വാനുപോലും മോഹമേകുന്ന മായാശക്തി അപാരം തന്നെ. വ്യാസനെപ്പോലും നിയന്ത്രിക്കുന്ന ആ മായ എന്താണെന്ന് ഞാന്‍ വിസ്മയിച്ചുപോകുന്നു. വേദങ്ങളെ വ്യസിച്ചും, പുരാണങ്ങള്‍ അനവധി രചിച്ചും ലോകത്തിനു മാര്‍ഗദര്‍ശനം നടത്തിയ വ്യാസനിതാ മായയില്‍പ്പെട്ടുഴറുന്നു! ബ്രഹ്മാദികളെപ്പോലും മോഹിപ്പിക്കുന്ന മായയുടെ പിടിയില്‍പ്പെടാത്തവരായി മൂന്നു ലോകത്തിലും ആരുമില്ല.

ത്രിമൂര്‍ത്തികളുടെ കാര്യവും വ്യത്യസ്തമല്ല. സര്‍വ്വജ്ഞനായ വിഷ്ണുപോലും മായാവശഗതന്‍. വ്യാസന്‍ വിഷ്ണുവിന്റെ അംശമാണെന്ന് സുപ്രസിദ്ധമാണ്. കപ്പല്‍ നഷ്ടപ്പെട്ട വണിക്കിനെപ്പോലെ വ്യാസനും മോഹവലയത്തിലാണ്. അല്ലെങ്കില്‍ ഇങ്ങനെ വികാരത്തിനടിമപ്പെട്ടു കണ്ണീരു വാര്‍ക്കുമോ? ഇദ്ദേഹമാരാണ്? ഞാനാരാണ്? ഞാന്‍ എങ്ങനെ വന്നു? എന്താണീ പിതൃപുത്ര ഭാവത്തിന്റെ ഉറവിടം? വ്യാസമുനിപോലും കണ്ണീര്‍ വാര്‍ക്കുവാന്‍ ഇടയാക്കിയ ആ മായാദേവിയുടെ ശക്തി അപാരം. നരന്റെ ജന്മം ദുഃഖിക്കാന്‍ വിധിക്കപ്പെട്ടതാണ്, സുഖിക്കാനല്ലതന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

World

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)
Kerala

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.