തിരുവനന്തപുരം: വിവരാവകാശ കമ്മീഷന്റെ അന്തസ്സത്ത തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആരോപിച്ചു. ഇതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. നിലവിലുള്ള വിവരാവകാശ കമ്മീഷണര്‍ സിബി മാത്യുസിന്റെ കാലാവധി അവസാനിക്കുന്നത് ഏപ്രില്‍ മാസം 23നാണ്. പുതിയ കമ്മീഷണനെ നിയമിക്കാനുള്ള അവകാശം പുതിയതായി ചുമതലയേല്‍ക്കുന്ന സര്‍ക്കാരിനാണെന്നിരിക്കെ തിടുക്കപ്പെട്ട് വിന്‍സന്‍ എം. പോളിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗമാണ്. ബാര്‍കോഴ കേസില്‍ സര്‍ക്കാരിന് അനുകൂലമായ തീരുമാനമെടുത്തതിന് വിന്‍സന്‍ എം. പോളിന് നല്കുന്ന പ്രത്യുപകാരമാണ് ഇതെന്ന് ജനങ്ങള്‍ സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. മറ്റ് കമ്മീഷണര്‍മാരുടെ നിയമനവും സംശയാസ്പദമാണ്. വിവരാവകാശ കമ്മിഷണര്‍മാര്‍ രാഷ്ട്രീയ വിധേയത്വം ഇല്ലാത്തവരാകണമെന്ന ചട്ടം മറികടന്ന് സ്വന്തക്കാരെയാണ് കമ്മീഷണര്‍മാരായി തിരുകി കയറ്റിയിരിക്കുന്നത്. വിവരാവകാശ കമ്മീഷണര്‍മാരുടെ പട്ടിക യുഡിഎഫ് ഭാരവാഹി പട്ടികയായി അധപതിച്ചു. ഇതിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും കുമ്മനം രാജശേഖരന് പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: