കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനജാഗ്രതാസദസ്സ് സംഘടിപ്പിക്കുന്നു. റോഡ് വികസനത്തോട് ജില്ലാഭരണകൂടം കാണിക്കുന്ന അനാസ്ഥക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജനജാഗ്രതാസദസ് സംഘടിപ്പിക്കുന്നത്. 29ന് വൈകുന്നേരം 6ന് മലാപ്പറമ്പ് ഹൗസിംഗ് കോളനിയില്‍ നടക്കുന്ന സദസ്സില്‍ പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് പ്രസിഡന്റ് ഡോ. എം. ജി.എസ്. നാരായണന്, വര്‍ക്കിംഗ് പ്രസിഡന്റ് മാത്യു കട്ടിക്കാന, ജനറല്‍സെക്രട്ടറി എം.പി. വാസുദേവന്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: