തിരുവനന്തപുരം: രാജ്യത്തെ ദേവാലയമായി കാണണമെന്ന് സംവിധായകന് രാജസേനന്. ‘രാജ്യത്തെ രക്ഷിക്കൂ രാജ്യ ദ്രോഹികളില്‍ നിന്ന്’ എന്ന മുദ്രാവാക്യവുമായി തപസ്യയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സംഘടിപ്പിച്ച സ്വദേശാഭിമാനി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജസേനന്.
കലാലയങ്ങള്‍ നാടിനു വേണ്ടകാര്യങ്ങള്‍ ചെയ്യേണ്ട സ്ഥലങ്ങളാണ്. എന്നാല്‍ പുരോഗമന വാദികള്‍ എന്ന് നടിക്കുന്ന ഒരുകൂട്ടം ആള്ക്കാര് കലാലയങ്ങളില്ക്കയറി വിദ്യാര്‍ത്ഥികളെ വഴി തെറ്റിക്കുകയാണ്. നാടിനെ ശരിയായ ദിശയില്‍ നയിക്കണമെന്ന ചിന്താഗതി കപട പുരോഗമന വാദികള്‍ക്കില്ല. പേരിനും പ്രശസ്തിക്കും വേണ്ടി ജനിച്ച നാടിനെ ഒറ്റിക്കൊടുക്കാനും അവര്‍ തയ്യാറാകുന്നു. വിദ്യാര്‍ത്ഥികള്‍ തെറ്റു ചെയ്താല്‍ അവരെ ശരിയായ രീതിയില്‍ നയിക്കേണ്ടത് അധ്യാപകരാണ്.
എന്നാല്‍ ഒരുകൂട്ടം അധ്യാപകരും തെറ്റു ചെയ്യുന്ന കുട്ടികള്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഇത് രാജ്യത്തിന്റെ പുരോഗതിയെ തളര്‍ത്തുകയേ ഉള്ളൂ. രാജസേനന് പറഞ്ഞു. തപസ്യ രക്ഷാധികാരി കവി പി.നാരായണക്കുറുപ്പ്, പൂര്‍വ്വ സൈനിക് സേവാ പരിഷത് പ്രസിഡന്റ് ക്യാപ്ടന് ഗോപകുമാര്‍, സെക്രട്ടറി വേണുകുമാര്‍, കെ.രാമന്‍പിള്ള, കെ.വി.രാജേന്ദ്രന്, ഇ.വി. ഗോപാലകൃഷ്ണന്, എം. ഗോപാല്‍, ബിജുകുമാര്‍, എ.സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: